വിദ്യാര്‍ഥികള്‍ക്കായി സ്പെഷല്‍ ട്രെയിന്‍: മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിന്‍ സജ്ജമാക്കണമെന്ന ആവശ്യവുമായി കേരളം.
ഇതുമായി ബന്ധപ്പെട്ട് നാലു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സ്പെഷല്‍ ട്രെയിന്‍ സംബന്ധിച്ച് റെയില്‍വെയുമായി ഔപചാരികമായി ബന്ധപ്പെടാനാണ് ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്. ഡല്‍ഹിയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ വിദ്യാര്‍ഥികളെ ഡല്‍ഹിയിലെത്തിക്കാന്‍ നടപടി വേണമെന്നാണ് മറ്റു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കുന്നതിനാല് ഈ മാസം 15ന് മുന്‍പ് ഹോസ്റ്റല്‍ ഒഴിയണമെന്ന് ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ പെണ്‍കുട്ടികളടക്കം 40 വിദ്യാര്‍ഥികളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാല് സംസ്ഥാനങ്ങളില്‍ നിന്നുമായി 1177 മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചുവരാനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."