വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചൊല്ലേണ്ടി വന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കഴിഞ്ഞ ദിവസം എ.ഡി.എമ്മായിരുന്നു നസീമക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതിനെിരേ എല്‍.ഡി.എഫ് അംഗങ്ങള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എ.ഡി.എം സത്യവാചകം ചൊല്ലിക്കൊടുത്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ചായിരുന്നു ഇവരുടെ പരാതി.
ഇതേതുടര്‍ന്നാണ് ഇന്നലെ വീണ്ടും നസീമ സത്യപ്രതിജ്ഞ ചെയ്തത്.
കലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നടപടി. ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍ ഇന്നലെ നസീമക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ എ. പ്രഭാകരന് മാസ്റ്റര്‍ക്ക് കെ.ബി നസീമയും സത്യവാചകം ചൊല്ലിക്കൊടുത്തു. എല്‍.ഡി.എഫിലെ എ.എന്‍ പ്രഭാകരനെ അഞ്ചിനെതിരേ പത്ത് വോട്ടുകള്‍ക്ക് പരാചയപ്പെടുത്തിയാണ് പ്രഭാകരന് മാസ്റ്റര്‍ വൈസ് പ്രസിഡന്റായത്. എന്നാല്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ടു ചെയ്ത ജെ.ഡി.യുവിന്റെ അനിലാ തോമസ് വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു.
പാര്‍ട്ടി വിപ്പ് നല്‍കിയതോടെയാണ് അനില വോട്ടു ചെയ്യാതെ വിട്ടു നിന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, എന്‍.ഡി അപ്പച്ചന്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, റസാഖ് കല്‍പ്പറ്റ, ടി. ഉഷാകുമാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."