പോംപിയോക്കെതിരേ വീണ്ടും ചൈന
ബെയ്ജിങ്: കൊറോണ വൈറസ് ചൈനയില്‍ നിര്മിക്കപ്പെട്ടതാണെന്നതിനു തെളിവുണ്ടെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ പ്രസ്താവനയ്ക്കെതിരേ വീണ്ടും രംഗത്തെത്തി ചൈന. പോംപിയോ ഭ്രാന്ത് പറയരുതെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്ന ചൈന, പോംപിയോയുടെ പക്കല്‍ ഒരു തെളിവുമില്ലെന്നായിരുന്നു ഇന്നലെ തുറന്നടിച്ചത്. തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കൂവെന്നു പറഞ്ഞില്ലെങ്കിലും, അത്തരത്തിലുള്ള ഒരു വെല്ലുവിളിയായിരുന്നു ചൈനയുടെ പ്രതികരണം.
ഇത്തരം കാര്യങ്ങളില്‍ പോംപിയോയെപ്പോലുള്ള രാഷ്ട്രീയക്കാരല്ല അഭിപ്രായം പറയേണ്ടതെന്നും അതിന് ആരോഗ്യരംഗത്തെ വിദഗ്ധരുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ പറയട്ടേയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുയിങ് പറഞ്ഞു. സ്വന്തം രാജ്യത്തെ കാര്യങ്ങളില്‍ പോലും കള്ളം പറയുന്ന രാഷ്ട്രീയക്കാര്‍ എന്നായിരുന്നു ട്രംപിനെയും പോംപിയോയെയും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."