HOME
DETAILS
MAL
യാത്രാ വിലക്ക് പിന്‍വലിച്ചു
backup
April 08 2017 | 23:04 PM
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച് വിവാദ നായകനായ എം.പിയ്ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് സ്വകാര്യ വിമാനക്കമ്പനികളും പിന്‍വലിച്ചു.
ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക്വാദിന് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികളുടെ സംഘടനയായ ഫെഡറേഷന് ഓഫ് ഇന്ത്യയും വിലക്ക് പിന്‍വലിച്ചത്.
ഇതോടെ ഏത് വിമാനത്തിലും യാത്ര ചെയ്യുന്നതിന് എം.പിക്ക് തടസമുണ്ടാകില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് എയര്‍ ഇന്ത്യ എം.പിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചത്.
ഇതിന് പിന്നാലെയാണ് മറ്റ് വിമാനക്കമ്പനികളും വിലക്ക് പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."