യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കക്ക് എന്തിന് സിറിയന്‍ പൗരന്മാരുടെ കാര്യത്തില്‍ ആശങ്ക?
സിറിയന്‍ വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയ ഉടന്‍ അതിനെ മാനുഷിക-ദേശീയ സുരക്ഷാ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്യമായി ന്യായീകരണവുമായി രംഗത്തെത്തുകയുണ്ടായി.എന്നാല്‍, സിറിയന്‍ കുഞ്ഞുങ്ങളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്രമാത്രം ആശങ്കാകുലനാണെങ്കില്‍ അവരെ സ്വന്തം നാട്ടില്‍ പ്രവേശിക്കുന്നത് തടയുമായിരുന്നില്ല. സുരക്ഷയുടെ കാര്യത്തില്‍ സിറിയ നടത്തിയ രാസ ായുധ ആക്രമണം എന്തായാലും അമേരിക്കന്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല. നേരെ മറിച്ച് ആക്രമണം നടത്തിയത് ഐ.എസോ അല്‍ ഖാഇദയോ ആണെങ്കില്‍ അമേരിക്ക മേഖലയില്‍ ഇടപെടുന്നതില്‍ അര്‍ഥമുണ്ടാകുമായിരുന്നു.
ഇത് ജയസാധ്യത മാത്രം മുന്നില്‍ കണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ നീക്കമാണ്. ഈ നടപടിവഴി ട്രംപിന്റെ ജനകീയത വര്‍ധിപ്പിക്കാനാകുമെന്നും നിശ്ചയദാര്‍ഢ്യവും ചങ്കുറപ്പുമുള്ള വ്യക്തിത്വം രൂപപ്പെടുത്താനാകുമെന്നുമാണ് അവര്‍ കരുതുന്നത്.
അതിനു പുറമെ റഷ്യയുമായുള്ള അവിശുദ്ധ ബാന്ധവ ആരോപണങ്ങളില്‍നിന്നു പുറത്തുകടക്കാനുമാകും. അതിനു സഹായകരമാകുന്ന തരത്തിലാണ് റഷ്യയുടെ പ്രതികരണങ്ങളുണ്ടായത്.
യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ആഭ്യന്തര സുരക്ഷാ മേധാവി ജോണ്‍ കെല്ലിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മാസ്റ്ററും അമേരിക്കയുടെ ഇറാഖ്, അഫ്ഗാന്‍ അധിനിവേശ വിദഗ്ദരാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അവര്‍ തന്നെയാണ് സിറിയയുടെയും പശ്ചിമേഷ്യയുടെയും ഭാവി തീരുമാനിക്കാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."