HOME
DETAILS

ഗതാഗത നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ജി.പി.എസ് സംവിധാനം

  
backup
June 20 2018 | 08:06 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b3%e0%b5%81


ആലപ്പുഴ: ഗതാഗത നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ജി.പി.എസ്. സംവിധാനം വഴി കമ്പ്യൂട്ടര്‍വല്‍ക്കൃത വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസിന്റെ ഗതാഗത സുരക്ഷാ ബോധവല്‍ക്കരണ പദ്ധതി ശുഭയാത്ര 2018 എസ്.ഡി.വി സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാകുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. ജില്ലയിലെ വാഹനാപകട നിരക്ക് ഭീതിജനകമാംവിധം വര്‍ധിക്കുന്നു. 2014ല്‍ 2,962 അപകടങ്ങളിലായി 367 പേരാണ് ഇവിടെ മരണമടഞ്ഞത്. 2015ല്‍ 3,121 അപകടങ്ങളിലായി 378 പേര്‍ക്കും 2016ല്‍ 2,999 അപകടങ്ങളിലായി 356 പേര്‍ക്കും 2017ല്‍ 3114 അപകടങ്ങളിലായി 407 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 2018ല്‍ മെയ് മാസംവരെയുള്ള കാലയളവില്‍ 1417 അപകടങ്ങളിലായി 160 പേരാണ് മരിച്ചത്.
2016 ഒഴിച്ചുള്ള ഓരോ വര്‍ഷവും അപകടങ്ങളില്‍ മരണമടയുന്നവരുടെ സംഖ്യ വര്‍ധിച്ചുവരികയാണ്. ഇതിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പോലീസ് ശുഭയാത്രപദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. അത്യാധുനികമായ ഇത്തരം സംവിധാനങ്ങള്‍ വ്യാപിക്കുന്നതോടെ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടുള്ള പരിശോധനകള്‍ സംബന്ധിച്ച പരാതികള്‍ക്കും പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഗതാഗത നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തുതിനായി വാഹനപരിശോധന കര്‍ശനമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതാകട്ടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത് എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനപരിശോധനയ്ക്കായി റഡാര്‍, ആര്‍ക്കോമീറ്റര്‍, സൗണ്ട്‌ലെവല്‍മീറ്റര്‍ തുടങ്ങിയ ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നുകോടി ജനങ്ങളുള്ള നമ്മുടെ നാട്ടില്‍ ഒരുകോടിയോളം വാഹനങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ റോഡപകടങ്ങളില്‍ മരിച്ചത് 4035 പേരാണ്. 2016നെ അപേക്ഷിച്ച് മരണസംഖ്യയില്‍ ചെറിയ കുറവുണ്ടെങ്കിലും ഇത് വലിയ സംഖ്യ തന്നെയാണ്. 18നും 35നും ഇടയില്‍ പ്രായമുള്ളവരാണ് മരിക്കുവരില്‍ ഏറെയും എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുത.
ശരിയായവിധം ഗതാഗത നിയമങ്ങള്‍ പാലിക്കാതിരിക്കുക, അമിതവേഗത, അശ്രദ്ധമായ വാഹനമോടിക്കല്‍, മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചുകൊണ്ടുമുള്ള ഡ്രൈവിങ്ങ് തുടങ്ങി പലതരം കാരണങ്ങള്‍കൊണ്ടാണ് റോഡപകടങ്ങളുണ്ടാകുന്നത്. സുരക്ഷാമാര്‍ഗ്ഗങ്ങളായ ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാത്തതുവഴി അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നുമുണ്ട്. ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. പൊതുജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കേണ്ട ചുമതല ഭരണസംവിധാനത്തിനുണ്ട്. അതിനാല്‍ റോഡ് സുരക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ല. മോട്ടോര്‍വാഹന നിയമങ്ങളും മറ്റ് റോഡ്‌സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നൂവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കും.
ബോധവത്കരണ ക്ലാസുകളും റോഡ്‌ഷോകളുമടക്കം ഒരുമാസം നീളുന്ന ഗതാഗത ബോധവത്കരണ പദ്ധതിയാണ് ശുഭയാത്രയുടെ പ്രധാന ദൗത്യം.
വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍, സദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. പൊതുസമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടായെങ്കിലേ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നമുക്ക് കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം വാഹനാപകടങ്ങളില്‍ പെട്ട് മൃതപ്രായരായി കഴിയുന്ന വര്‍ക്കുള്ള സഹായ പദ്ധതി വഴികാട്ടി, വാഹനാപകടങ്ങളില്‍ തുണ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായപദ്ധതി വഴിവിളക്ക്പദ്ധതി, അപകടരഹിത റോഡ് ഉപയോഗത്തിനുള്ള ദൃശ്യ നിര്‍ദ്ദേശങ്ങള്‍ വഴിക്കണ്ണ് പദ്ധതി , ട്രാഫിക് മൊബൈല്‍ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
സ്‌കൂള്‍ റോഡ് സേഫ്റ്റി ക്ലബ്ബുകളുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിച്ചു. കേരള പോലീസിനുള്ള ഡിജിറ്റല്‍ ട്രാക്കിങ് സിസ്റ്റം ഉള്‍പ്പടെയുള്ളവയ്ക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു. എം.എല്‍.എമാരായ അഡ്വ.എ.എം.ആരിഫ്, ആര്‍.രാജേഷ്, അഡ്വ.യു.പ്രതിഭാഹരി, ജില്ലാകളക്ടര്‍ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍,വിവിധ വകുപ്പുമേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago