കേസില്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു- 10 updates
1. കേസിലെ മൂന്നാം പ്രതി പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റിലായതോടെയാണ് സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദ്യം ചര്‍ച്ച നടത്തുകയും സമരം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
2. പിന്നാലെ സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവും കെ.വി സോഹനും മഹിജയുമായി ചര്‍ച്ച നടത്തി.
3. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജിഷ്ണുവിന്റെ കുടുംബം അനുനയത്തിന് തയ്യാറയോടെ മുഖ്യമന്ത്രി പിണറായി വിജയന് മഹിജയെ നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പുനല്‍കി.
4. മഹിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വളയത്തെ വീട്ടിലും വിട്ടുവീഴ്ചയില്ലാതെ നിരാഹാര സമരം നടത്തിവരികയായിരുന്നു. സര്‍ക്കാര്‍ നല്കിയ 10 ലക്ഷം രൂപ ധനസഹായം തിരിച്ചുനല്‍കുമെന്നും കുടുംബം നിലപാടെടുത്തതോടെ സര്‍ക്കാര്‍ അനുനയ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടുകയായിരുന്നു.
5. ഡി.ജി.പി ഓഫിസിനു മുന്നില്‍ മഹിജയ്ക്കെതിരെ പൊലിസെടുത്ത നടപടിയില്‍ വീഴ്ചയുണ്ടായാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
6. കേസിലെ മൂന്നാം പ്രതി നെഹ്റു കോളജിലെ പ്രിന്‍സിപ്പലിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂരിലെ കിനാവൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
7. സമരം അവസാനിപ്പിക്കാന്‍ ഇന്നു രാവിലെ മുതല്‍ ശ്രമം തുടങ്ങി. സി.പി.ഐയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിളിക്കാനും കാനം തയ്യാറായി.
8. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും മഹിജയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
9. കഴിഞ്ഞ ചൊവ്വാഴ്ച ഡി.ജി.പി ഓഫിസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബം സമരത്തിന് എത്തിയതോടെയാണ് വിവാദ സംഭവങ്ങളുണ്ടാവുന്നത്. അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ പൊലിസ് നടപടിയെടുക്കുകയും തുടര്‍ന്ന് നിരാഹാരം തുടങ്ങുകയുമായിരുന്നു.
10. സംഭവം സംസ്ഥാനത്ത് വലിയ വിവാദമുണ്ടാവുകയും പ്രതിഷേധത്തിന് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ പൊലിസിന്റെ ഭാഗത്തു നിന്ന് ഒരു തെറ്റും ഉണ്ടായില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."