HOME
DETAILS

റസ്റ്ററന്റ്, കോഫി ഷോപ്പുകളില്‍ ഇനി 30 ശതമാനം സ്വദേശികള്‍

  
backup
March 04, 2019 | 9:07 PM

%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%ab%e0%b4%bf-%e0%b4%b7%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81

 

റിയാദ്: സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ മേഖല സൃഷ്ടിക്കുന്നതിനായി രാജ്യത്തെ റസ്റ്ററന്റ്, കോഫിഷോപ്പ് എന്നിവിടങ്ങളിലെ സഊദിവല്‍ക്കരണ തോത് ഉയര്‍ത്താന്‍ തീരുമാനം.


നിലവിലെ സഊദിവല്‍ക്കരണ തോതില്‍ നിന്നും 30 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി തൊഴില്‍ മന്ത്രാലയവും റസ്റ്ററന്റ് ആന്‍ഡ് കഫേ അസോസിയേഷനും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.


ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖലയില്‍ നിരവധി വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. പുതിയ തീരുമാനപ്രകാരം ഈ മേഖലയില്‍ പുതുതായി 50,000ത്തോളം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 36,542 സ്വദേശികളാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇതില്‍ 1156 വനിതകള്‍ മാത്രമാണ് മേഖലയില്‍ സാന്നിധ്യമറിയിച്ചത്.


അതേസമയം 3588 സ്ത്രീകളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം വിദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. നിയമം പ്രാവര്‍ത്തികമാകുന്നതോടെ ഇവരില്‍ നാലില്‍ ഒരുവിഭാഗം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.


സഊദിവല്‍ക്കരണത്തിനു പുറമെ മേഖലയിലെ വളര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന വിവിധ പദ്ധതികളും രൂപപ്പെടുത്താനും കരാറുണ്ട്.
റസ്റ്ററന്റുകളിലും കോഫി ഷോപ്പുകളിലും സംഗീത കോമഡി പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചതും ഈ മേഖലയിലെ വളര്‍ച്ചക്ക് ആക്കംകൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


അതേസമയം സഊദിയില്‍ വിനോദമേഖലയില്‍ രണ്ടുലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പദ്ധതി തയാറാക്കുന്നതായി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി സി.ഇ.ഒ അംറ് ബനാജ വ്യക്തമാക്കി. ഇതിനായി സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  7 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  7 days ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  7 days ago
No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  7 days ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  7 days ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  7 days ago
No Image

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  7 days ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  7 days ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  7 days ago