വായ്പാ തട്ടിപ്പ്: ഫാ. പീലിയാനിക്കല്‍ റിമാന്‍ഡില്‍
ആലപ്പുഴ: കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ റിമാന്‍ഡു ചെയ്തു. രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജൂലായ് നാലു വരെ പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ വിവിധപൊലിസ് സ്റ്റേഷനുകളിലായി 16 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും എന്‍.സി.പി. നേതാവുമായ റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവരടക്കം ആറോളം പേര് കേസുകളില്‍ പ്രതികളാണ്.
മാമ്പുഴക്കരിയിലെ വികസന സമിതി ഓഫിസില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് ഫാ. പീലീയാനിക്കലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച ഒന്നരയോടെ രാമങ്കരി കോടതിയിലെത്തിക്കുകയായിരുന്നു. ജാമ്യഹരജിയില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."