യാത്രക്കാരുടെ നടുവൊടിച്ച് കൂമ്പാറ-കക്കാടംപൊയില്‍ റോഡ്
കൂടരഞ്ഞി: കൂമ്പാറ-കക്കാടംപൊയില്‍ റോഡ് തകര്‍ന്നിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. പുനരുദ്ധാരണ പ്രവൃത്തിക്കോ അറ്റകുറ്റപ്പണിക്കോ അധികൃതര്‍ തയാറാകാത്തത് വന്‍ പ്രതിഷേധത്തിനിടയാക്കുന്നു.
മലയോര മേഖലയിലെ ടൂറിസ്റ്റ് മേഖലയിലേക്കുള്ള പ്രധാന റോഡാണിത്. വന്‍തോതിലുള്ള ഗര്‍ത്തങ്ങള്‍ മൂലം ഇതുവഴിയുള്ള യാത്ര ദുസഹമായി. പലയിടത്തും റോഡിന്റെ ഇരുവശവും ടാറിങ് ഇളകി വലിയ കല്ലുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുകയാണ്. മറ്റിടങ്ങളില്‍ റോഡില്‍ ഉടനീളം ഒരടി താഴ്ച വരെയുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഈ റോഡിലെ മിക്കയിടങ്ങളിലും ഇരുപതും മുപ്പതും മീറ്റര്‍ നീളത്തില്‍ വരെ റോഡിലെ ടാറിങ് പൂര്‍ണമായി ഇളകി ഒലിച്ചുപോയിട്ടുണ്ട്. കക്കാടംപൊയില്‍ വാട്ടര്‍ തീം പാര്‍ക്ക്, കോഴിപ്പാറ വെള്ളച്ചാട്ടം എന്നീ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് കൂടിയാണിത്. മാത്രമല്ല സെന്റ് മേരീസ് ഹൈസ്‌കൂള്‍ കക്കാടംപൊയില്‍, ജി.എല്‍.പി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള റോഡാണിത്. നിരവധി പട്ടികവര്‍ഗ കോളനികളും ഈ മേഖലയിലുണ്ട്.
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ് റൂട്ടാണിത്. രണ്ടു വര്‍ഷത്തോളമായി അറ്റകുറ്റപ്പണി പോലും നടത്താന്‍ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തതാണ് റോഡ് ഇത്ര തകരാന്‍ കാരണം. ഇതുവഴി രോഗികളെ കൊണ്ടുപോകാന്‍ പോലും സാധിക്കാത്ത രീതിയില്‍ റോഡ് തകര്‍ന്നതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡ് നന്നാക്കുന്നതിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കാത്തതില്‍ ജനരോഷമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."