HOME
DETAILS
MAL
തെരുവുനായ്ക്കളുടെ കടിയേറ്റ് മരണം: ചെന്നിത്തല വീട് സന്ദര്‍ശിച്ചു
backup
April 09 2017 | 19:04 PM
ആറ്റിങ്ങല്‍: തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച കുഞ്ഞുകൃഷ്ണന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. അപകടകാരികളായ നായ്ക്കളെ കൊല്ലാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും മരിച്ചയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍, പഞ്ചായത്തംഗങ്ങളായ ശ്രീകണ്ഠന്, ബിജുകുമാര്‍, മഞ്ജു പ്രദീപ്, എന്‍.വിശ്വനാഥന് എന്നിവര്‍ അനുഗമിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് എണ്‍പത്തിയഞ്ചുകാരനായ കുഞ്ഞുകൃഷ്ണനെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."