റോഡിലെ കുഴികള്‍ നികത്തണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കാവശ്യമായ പൈപ്പ് സ്ഥാപിച്ചതിനുശേഷം പടിഞ്ഞാറേ കോട്ടയിലെയും ഈഞ്ചയ്ക്കല്‍ ജങ്ഷനിലെയും റോഡിലുണ്ടായ കുഴികള്‍ അടിയന്തരമായി നന്നാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. വള്ളക്കടവ് ഈഞ്ചയ്ക്കല്‍ റോഡിലെ തകരാറിലായ വഴിവിളക്കുകള്‍ നന്നാക്കണമെന്നും കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതി പരിഹരിച്ചശേഷം പൊതുമരാമത്ത് നിരത്തുകളും പാലങ്ങളും ഇലക്ട്രിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മഴക്കാലമായതിനാല്‍ പ്രദേശത്തെ കടകളില്‍ പോലും വെള്ളം കയറാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. വെള്ളം കെട്ടി നിന്ന് രൂപം കൊള്ളുന്ന കുഴികളില്‍ വെളിച്ചകുറവ് കാരണം വീഴുന്ന ചെറിയ വാഹനങ്ങള്‍ വലിയ അപകടങ്ങളില്‍പെടാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
സമാനമായ മറ്റൊരു വിഷയത്തിലും കമ്മിഷന്‍ നടപടി ആരംഭിച്ചു. തകര്‍ന്നു വീഴാറായ വള്ളക്കടവ് കാരാളിപാലം അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിരത്തുകളും പാലങ്ങളും വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ നാലാഴ്ചക്കകം മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം.
പടിഞ്ഞാറേ കോട്ടയിലും ഈഞ്ചയ്ക്കല്‍ ജങ്ക്ഷനിലും ജപ്പാന്‍ കുടിവെള്ള പദ്ധതിക്കാവശ്യമായ പൈപ്പ് സ്ഥാപിച്ചതിനുശേഷം റോഡിലൂണ്ടായ കുഴികള്‍ അടിയന്തരമായി നന്നാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. വള്ളക്കടവ് ഈഞ്ചയ്ക്കല്‍ റോഡിലെ തകരാറിലായ വഴിവിളക്കുകള്‍ നന്നാക്കണമെന്നും കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതി പരിഹരിച്ചശേഷം പൊതുമരാമത്ത് നിരത്തുകളും പാലങ്ങളും ഇലക്ട്രിക്കല്‍ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. മഴക്കാലമായതിനാല്‍ പ്രദേശത്തെ കടകളില്‍ പോലും വെള്ളം കയറാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.
വെള്ളം കെട്ടി നിന്ന് രൂപം കൊള്ളുന്ന കുഴികളില്‍ വെളിച്ചകുറവ് കാരണം വീഴുന്ന ചെറിയ വാഹനങ്ങള്‍ വലിയ അപകടങ്ങളില്‍പെടാറുണ്ട്. സമാനമായ മറ്റൊരു വിഷയത്തിലും കമ്മിഷന്‍ നടപടി ആരംഭിച്ചു. തകര്‍ന്നു വീഴാറായ വള്ളക്കടവ് കാരാളിപാലം അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
പാലത്തിന്റെ അടിഭാഗത്തെ കമ്പികള്‍ തകര്‍ന്നുവീഴാറായ അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാളികളും കമ്പികളും അടര്‍ന്നുവീണു തുടങ്ങി. പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നു.
മഴക്കാലമായതോടെ പാലം ഏതു സമയത്തും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. വവാമൂലയും കാരാളിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്.
മാളുകളും സ്വകാര്യ ആശുപത്രികളും പ്രദേശത്ത് വര്‍ധിച്ചതോടെ ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടിയതായി രാഗംറഹീം പരാതിയില്‍ പറഞ്ഞു. നിരത്തുകളും പാലങ്ങളും വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."