HOME
DETAILS

വനമേഖലയില്‍ കുടിവെള്ളമില്ല; വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലേക്ക്

  
backup
March 05 2019 | 05:03 AM

%e0%b4%b5%e0%b4%a8%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b4%bf

മുണ്ടൂര്‍: ജില്ലയില്‍ വേനല്‍ കനത്തതോടെ വനമേഖലകളിലെ കാട്ടരുവികള്‍ വറ്റിതുടങ്ങിയത് ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങളിറങ്ങാന്‍ കാരണമാകുന്നു. മുണ്ടൂര്‍, കല്ലടിക്കോട്, വാളയാര്‍, മലമ്പുഴ, കഞ്ചിക്കോട് മേഖലകളില്‍ നിന്നുമാണ് വന്യമൃഗങ്ങള്‍ കൂടുതലായും ജനവാസമേഖലകളിലേയ്ക്കിറങ്ങുന്നത്. വനത്തിനകത്തെ ചെറുതും വലുതുമായ അരുവികളില്‍ വെളളമില്ലാതാവുന്നതോടെ ആനകളുള്‍പ്പെടെയുള്ള വന്യ മൃഗങ്ങളാണ് ദാഹജലം തേടി നാട്ടിലേയ്ക്കിറങ്ങുന്നത്.
ഇതോടെ ജനവാസ മേഖലകളില്‍ ജനങ്ങള്‍ രാപകലന്യേ ജീവനും സ്വത്തിനും ഭയന്ന് ജീവിക്കേണ്ട സ്ഥിതിയാണ്. ധോണി, മുണ്ടൂര്‍, വേലിക്കാട്, മലമ്പുഴ, പയറ്റുകാട്, കൊട്ടാമുട്ടി, ചുള്ളിമട, വേലഞ്ചേരി തുടങ്ങിയ മേഖലകളിലെല്ലാം കാലങ്ങളായി വന്യമൃഗശല്യം തുടരുകയാണ്. കുടിവെള്ളത്തിനായി ആനകള്‍ പകല്‍ സമയത്തുപോലും ജനവാസ മേഖലയിലേക്ക് ഏതുനിമിഷവും വരാമെന്ന സ്ഥിതിയാണ്.
വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്കെത്തുന്നതു തടയാന്‍ വനം വകുപ്പ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഫലം കാണാത്ത സ്ഥിതിയാണ്. ജനവാസമേഖലക്കിറങ്ങുന്ന കൊമ്പന്‍മാരെ കാടു കയറ്റിയാലും പിന്നെയും തീറ്റയും വെള്ളവും തേടി വീണ്ടും നാട്ടിലേക്കെത്തുന്നു. വേനല്‍ കാലം കനത്താല്‍ കാട്ടില്‍ കുടിവെള്ളം തീരെ കിട്ടാത്ത സ്ഥിതിയാവുമ്പോള്‍ വരുനാളുകള്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ് നാട്ടുകാര്‍ക്ക്. കാട്ടിനകത്ത് ജലലഭ്യതയാക്കായി കൃത്രിമ അരുവികള്‍ നിര്‍മിക്കാമെന്നു പറഞ്ഞെങ്കിലും എല്ലാം പാഴ്ക്കാവായി.
വെള്ളം മാത്രമല്ല മരത്തില്‍ നിന്നും ലഭിക്കുന്ന ഫലങ്ങളും ഇല്ലാതായത്തോടെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാവുന്ന സ്ഥിതിയാണ്. വന്യമൃഗങ്ങള്‍ തീറ്റയും തേടി നാട്ടുലെത്തുന്നതു മൂലം തെങ്ങ്, കവുങ്ങ്, വാഴ, നെല്‍കൃഷി എന്നീവേണ്ട കാര്‍ഷിക വിളകള്‍ നശിക്കുന്നതു മൂലം കര്‍ഷകര്‍ക്ക് കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായി തീര്‍ന്നിട്ടുള്ളത്. വേനല്‍ കനത്ത സാഹചര്യത്തില്‍ വനത്തിനകത്ത് കൃത്രിമ അരുവികള്‍ തീര്‍ത്ത് വെള്ളം നിറച്ചാല്‍ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഈ വിഷത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ഭാഷ്യം.
വരാനിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്നിരിക്കെ ജനവാസമേഖലകള്‍ തന്നെ വെന്തുരുകുമ്പോള്‍ വനത്തിനകത്ത് കുടിവെള്ളമില്ലാത്തസ്ഥിതി വിശേഷം കൂടുതല്‍ സ്ഥിതി വഷളാവുമെന്നതില്‍ സംശയമില്ല. മാത്രമല്ല കാട്ടരുവികളില്‍ കുടിവെള്ളം കിട്ടാതായാല്‍ ആന, പുലി, മാന്‍, മയില്‍, കുരങ്ങ്, കാട്ടുപന്നി എന്നുവേണ്ട വന്യമൃഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും ജനവാസമേഖലയില്‍ തമ്പടിക്കുമെന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ജനവാസ മേഖലകളെ ഭീതിയില്‍ നിന്നുമകറ്റി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെങ്കില്‍ വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം കാണണം. ഇതിനായി വനത്തിനകത്ത് വേനല്‍ക്കാലമവസാനിക്കും വരെ കൃത്രിമഅരുവികള്‍ തീര്‍ത്ത് വന്യമൃഗങ്ങള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന ജനാഭിപ്രായം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  14 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  22 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  39 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago