അടിയന്തരാവസ്ഥ: ചര്‍ച്ചയും സിനമാ പ്രദര്‍ശനവും 26ന്
കോഴിക്കോട്: അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 43ാം വാര്‍ഷികത്തിന്റെ ഭാഗമായി 26ന് 'അടിയന്തരാവസ്ഥ: ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ ചര്‍ച്ചയും അടിയന്തരാവസ്ഥക്കാലത്ത് ഇറങ്ങിയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയച്ചു.
യദു കൃഷ്ണന്‍ സംവിധാനം ചെയ്ത 'നരകയാതനയുടെ 21 മാസങ്ങള്‍' എന്ന സിനിമയുടെ കോഴിക്കോട്ടെ ആദ്യപ്രദര്‍ശനവും നടക്കും. രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചവര്‍, ഒളിവില്‍ പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സംവിധായകന്‍ അലി അക്ബര്‍ അധ്യക്ഷനാകും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. രാജശേഖര പണിക്കര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പി.എസ് ശ്രീധരന്‍പിള്ള, ചേറ്റൂര്‍ മാധവന്‍ മാസ്റ്റര്‍, ഹരിഷ് കടയപ്രത്ത്, യദു കൃഷ്ണന്‍, ടി. സുധീഷ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ അലി അക്ബര്‍, ചേറ്റൂര്‍ മാധവന്‍ മാസ്റ്റര്‍, വി. അനില്‍കുമാര്‍, എം.എന്‍ സുന്ദര്‍രാജ് സംബന്ധിച്ചു. പ്രവേശനം പാസ് ഉള്ളവര്‍ക്കുമാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. ഫോണ്‍: 9847262370.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."