അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കിടയിലും പ്രധാനമന്ത്രി പരസ്യചിത്രത്തില്‍ വേഷം കെട്ടിയാടുന്നു: വി.ടി ബല്‍റാം
കൂറ്റനാട്: തീവ്രവാദികളുടെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ ചിതയൊടുങ്ങും മുന്‍പ് അഞ്ചു വര്‍ഷക്കാലത്തെ ഭരണ മികവ് ജനങ്ങളിലെത്തിക്കുന്ന പരസ്യചിത്രത്തിലെ നായക വേഷം കെട്ടിയാടുന്ന തിരക്കിലാണ് രാജ്യത്തെ പ്രധാനമന്ത്രിയെന്ന് വി.ടി ബല്‍റാം എം.എല്‍.എ ആക്ഷേപിച്ചു.
അതിര്‍ത്തിയില്‍ യുദ്ധഭീതി നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി കോമാളി വേഷം കെട്ടുന്നത് ലജ്ജാവഹമാണെന്നും സ്വജീവന്‍ പണയംവച്ച് രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരുടെ വിജയകരമായ മുന്നേറ്റത്തെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയമായി പ്രചരിപ്പിക്കുന്നത് പാപ്പരത്തമാണെന്നും രാജ്യം അപകടാവസ്ഥയില്‍ നിലകൊള്ളുമ്പോഴും അതില്‍ നിന്ന് രാഷ്ട്രീയ ലാഭക്കൊയ്ത്ത് നടത്തുന്ന ബി.ജെ.പി.യുടെ കപടമുഖം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ധേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് കെ. ശ്രീകണ്ഠന്‍ നയിക്കുന്ന 'ജയ് ഹോ' പദയാത്രയ്ക്ക് കൂറ്റനാട് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൂറ്റനാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി സുധീര്‍ അധ്യക്ഷനായി. തമ്പി കൊള്ളനൂര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദലി, ടി.എച്ച് ഷൗക്കത്തലി, വാഹിദ്, മരക്കാര്‍, പി. ബാലന്‍, പരീക്കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."