ദാസ്യപ്പണി: മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ഡി.ജി.പി
തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ രംഗത്ത്. ചില മാധ്യമങ്ങള്‍ തെറ്റായ കണക്കുകളും വിവരങ്ങളും നിരത്തി വ്യാജപ്രചാരണം നടത്തുകയാണെന്ന് ഡി.ജി.പി കുറ്റപ്പെടുത്തി. ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത്തരം പരാമര്‍ശങ്ങളുള്ളത്.
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്മേല് ശക്തമായ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വാര്‍ത്തകള്‍ പൊലിസിന്റെ മനോവീര്യം കെടുത്തുകയും പൊതുജനങ്ങള്‍ക്കിടയില്‍ സേനയോട് തന്നെ വിശ്വാസക്കുറവുണ്ടാക്കുകയും ചെയ്യും. പൊലിസിനെപ്പോലെ മാധ്യമങ്ങള്‍ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദാസ്യപ്പണി വിവാദവുമായി ബന്ധപ്പെട്ട് തങ്ങളുടെ പേരുകള്‍ വലിച്ചിഴക്കുന്നതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."