കര്‍ണാടകയില്‍ നിന്ന് അനധികൃത മദ്യക്കടത്ത് വ്യാപകം
ബദിയടുക്ക: കര്‍ണാടകയില്‍ നിന്ന് അനധികൃത മദ്യക്കടത്ത് വ്യാപകമാകുന്നു. ബൈക്കുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകളിലും മദ്യം കടത്തി ബദിയടുക്ക ടൗണിലും പരിസരങ്ങളിലും വില്പന നടത്തുന്ന സംഘങ്ങള്‍ പിടിമുറക്കിയതോടെ പൊതു ജനങ്ങള്‍ക്ക് ശല്യമായി മാറുകയാണ്.
ബദിയടുക്കയില്‍ നിന്നു വിദേശ മദ്യ വില്പനശാല മുള്ളേരിയയിലേക്കു മാറ്റിയതോടെയാണ് കര്‍ണാടകയില്‍ നിന്നു ഗുണനിലവാരം കുറഞ്ഞ ജോണ്‍ ബുള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മദ്യം ഒഴുകുന്നത്. കര്‍ണാടകയില്‍ 180 മില്ലിയുടെ കവറില്‍ വിതരണം ചെയ്യുന്ന മദ്യത്തിന് 35 രൂപയാണെങ്കില്‍ ബദിയഡുക്കയിലും പരിസരങ്ങളിലും വില്പന നടത്തുന്നത് 160 രൂപക്കാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ കടത്തുകയായിരുന്ന പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച 180 മില്ലിയുടെ 20 ജോണ്‍ബുള്‍ എന്ന പേരിലറിയപ്പെടുന്ന മദ്യം പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."