ഞാവക്കാട് എല്‍.പി സ്‌കൂള്‍ മുറ്റത്തെ പുസ്തകത്തൊട്ടില്‍ ശ്രദ്ധേയമാവുന്നു
കായംകുളം: സ്‌കൂള്‍ മുറ്റത്തെ പുസ്തകത്തൊട്ടില്‍ ശ്രദ്ധേയമാവുന്നു.കായംകുളം ഐക്യ ജംഗ്ഷന്‍ ഞാവക്കാട് എല്‍.പി സ്‌കൂളിലാണ് കുട്ടികളില്‍ വായന ശീലം നല്‍കുകയെന്ന ലക്ഷ്യത്തോടെപുസ്തകത്തൊട്ടില്‍ സ്ഥാപിച്ചത്.പുസ്തക തൊട്ടിലില്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും എല്ലാം പുസ്തകങ്ങള്‍ നിഷേപിക്കുകയും പുസ്തകങ്ങള്‍ അതില്‍ നിന്ന് എടുക്കുകയും ചെയ്യാം. അതില്‍ നിന്ന് എടുക്കുന്നതിന് ആരുടേയും അനുവാദം വാങ്ങേണ്ടതുമില്ല.
പുസ്തകങ്ങള്‍ എടുക്കുന്നവര്‍ വായിച്ച ശേഷം പുസ്തകത്തൊട്ടിലില്‍ കൊണ്ടിടണം.കുട്ടികള്‍ക്ക് വായിക്കാന്‍ വേണ്ടി വാങ്ങുന്ന ബാല പ്രസിദ്ധീകരണങ്ങളും കഥ പുസ്തകങ്ങങ്ങളും മറ്റു പ്രസീദ്ധീകരണങ്ങളും വായിച്ചതിന് ശേഷം കത്തിച്ചു കളയുകയും വലിച്ചെറിയുകയും വില്‍ക്കുകയുംചെയ്യുന്നുണ്ട് രക്ഷിതാക്കള്‍. അത് ഇനി മുതല്‍ സ്‌കൂളില്‍ സ്ഥാപിച്ച പുസ്തകത്തൊട്ടിലില്‍ നിക്ഷേപിക്കാം.
ആദ്യദിനം തന്നെ നിരവധി പുസ്തകങ്ങള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞു പുസ്തകതൊട്ടില്‍.ഉദ്ഘാടന ചടങ്ങില്‍ വെച്ച് തന്നെ പൂര്‍വ്വ വിദ്യാര്‍ഥിയും ലൈബ്രറി കൗണ്‍സില്‍ കാര്‍ത്തികപ്പള്ളി താലൂക്ക് പ്രസിഡന്റുമായ സന്തോഷ് പാട്ടത്തില്‍ 100 പുസ്തകങ്ങള്‍ പുസ്തകതൊട്ടിലില്‍ സ്ഥാപിക്കാം എന്ന് ഏറ്റിട്ടുണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍പരിസങ്ങളില്‍ ഉള്ള വീടുകള്‍ ബാങ്കുകള്‍, ഹോസ്പിറ്റല്‍, വ്യാപാര സ്ഥാപനങ്ങള്‍, കയര്‍ സൊസൈറ്റികള്‍, എന്നിവടങ്ങളില്‍ ചെന്ന് പുസ്തക തൊട്ടിലിനെ കുറിച്ചും വീടുകളിലും സ്ഥാപനങ്ങളിലും ഉളള പഴയ പുസ്തകങ്ങള്‍ പുസ്തകതൊട്ടിലില്‍ സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യും. ഒന്നാം ക്ലാസ് അദ്ധ്യാപിക എം.എസ് ഷീജ ടീച്ചറുടെ ആശയം ആണ് പുസ്തകതൊട്ടിലില്‍ എത്തിയത.് പുസ്തക തൊട്ടിലിന്റെയും വായനദിനത്തിന്റെയും ഉദ്ഘാടനം ബാലസാഹിത്യകാരി ദുര്‍ഗ്ഗമനോജ് ആറ്റിങ്ങല്‍ നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡന്റ് താജുദ്ദീന്‍ ഇല്ലിക്കുളം അധ്യക്ഷനായി.ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് സന്തോഷ് പാട്ടത്തില്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ റജില നാസര്‍ മുഖ്യ പ്രഭാഷണം നടത്തി .എച്ച്.എം എസ് നജ്മുനിസ, പി .ടി. എ വൈസ് പ്രസിഡന്റ് സിയാദ് മണ്ണാമുറി, ഗായത്രി രാജേഷ്, നിഷാദ്, എം .എസ് ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.
പുറക്കാട്
ഗവ. ന്യൂ എല്‍.പി സ്‌കൂളിലും പുസ്തകത്തൊട്ടില്‍
ആലപ്പുഴ: വേറിട്ട ആഘോഷവുമായി പുറക്കാട് ഗവ. ന്യൂ എല്‍.പി സ്‌കൂള്‍.
ഇത്തവണ പുസ്തകത്തൊട്ടില്‍ കെട്ടിയാണ് സ്‌കൂളില്‍ വായനാദിനം ആചരിച്ചത്. സ്‌കൂളില്‍ കെട്ടിയ പുസ്തത്തൊട്ടില്‍ നിറഞ്ഞ് പുസ്തകങ്ങളുമെത്തി.
കുട്ടികളും രക്ഷിതാക്കളും പുസ്തകതൊട്ടിലിലേക്ക് സമ്മാനിച്ചത് 200ലേറെ പുസ്തകങ്ങളാണ്.
പുസ്തകതൊട്ടില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദുഷാജി ഉദ്ഘാടനം ചെയ്തു. ക്ലാസ് റൂം ലൈബ്രറിയിലേക്കായി പുസ്തകങ്ങള്‍ വാങ്ങാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അക്കാദമിക്ക് ഫണ്ടില്‍ നിന്ന് 15000 രൂപ വകയിരുത്തി.
ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ 10000 രൂപയും ലൈബ്രറിയിലേക്ക് അലമാര വാങ്ങാന്‍ 5000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനവും അനുവദിച്ചിട്ടുണ്ട്.
ഇത് പ്രാവര്‍ത്തികമാകുന്നതോടെ എല്ലാ ക്ലാസ്സുകള്‍ക്കും ലൈബ്രറി സംവിധാനമുള്ള സ്‌കൂളായി പുറക്കാട് ഗവണ്മെന്റ് ന്യൂ എല്‍.പി.എസ് മാറും.
ചടങ്ങില്‍ എസ് എം സി ചെയര്‍മാന്‍ കെ.ഷമീര്‍ അധ്യക്ഷനായി.കരൂര്‍ യുവചേതന ഗ്രന്ഥശാല മുന്‍സെക്രട്ടറി വി വി രാധാകൃഷ്ണന്‍ ചടങ്ങില്‍ വായനദിന സന്ദേശം നല്‍കി.
അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയുടെയും പി .എന്‍ പണിക്കര്‍ സ്മാരക ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലും വായന വാരാചരണ ഉദ്ഘാടനം നടന്നു. പി .എന്‍ പണിക്കര്‍ സ്മാരക ഗവ.എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക ആശ പി പൈ സ്വാഗതം ആശംസിച്ചു.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഗുരു ശ്രേഷ്ഠ പുരസ്‌കാരജേതാവ് എച്ച്. സുബൈര്‍, പി എന്‍ സ്മാരക ഗവ.എല്‍ പി സ്‌കൂള്‍ ടീച്ചര്‍ മിനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."