'ഹൃദയം തൊട്ട് ആദ്യയാത്ര': ദൗത്യം പൂര്‍ത്തീകരിച്ച് ഹെലികോപ്ടര്‍ കൊച്ചിയിലെത്തി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ അവയവ ദാനത്തിന് വേണ്ടി. തിരുവന്തപുരത്ത് നിന്ന് ദൗത്യം പൂര്‍ത്തീകരിച്ച് ഹെലികോപ്ടര്‍ കൊച്ചിയിലെത്തി. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ ഹൃദയമാണ്
കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിച്ചത്.
ഹൃദയവും വഹിച്ച് ഡോക്ടര്‍മാരുടെ സംഘം കിംസ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു. ഒരു മാസമായി സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസജ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."