കൊറോണയ്‌ക്കെതിരെ സ്വയം കണ്ടുപിടിച്ച മരുന്ന് കഴിച്ചു; ചെന്നൈയില്‍ മരുന്ന് കമ്പനി ജീവനക്കാരന്‍ മരിച്ചു
ചെന്നൈ: കൊറോണ വൈറസിന് മരുന്ന കണ്ടുപിടിക്കാന്‍ ശ്രമിച്ച ആയുര്‍വേദ മരുന്ന് കമ്പനിയിലെ ജീവനക്കാരന്‍ മരിച്ചു. പരീക്ഷണാര്‍ഥം നിര്‍മിച്ച മിശ്രിതം സ്വയം പരിശോധിക്കുന്നതിനിടെയാണ് സംഭവം.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുജാത ബയോടെക് എന്ന മരുന്ന് കമ്പനിയിലെ പ്രൊഡക്ട് മാനേജര്‍ ആയ കെ. ശിവനേശന്‍ ആണ് മരിച്ചത്. പെട്രോളിയം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു അടങ്ങിയ മിശ്രിതം കമ്പനി ഉടമയും ജീവനക്കാരനും ചേര്‍ന്ന് കഴിക്കുകയായിരുന്നു.
കഴിഞ്ഞ 27 വര്‍ഷമായി സുജാത ബയോടെകില്‍ ജോലി ചെയ്ത് വരികയായിരുന്നു ശിവനേശന്‍. കമ്പനി ഉടമ ഡോ. രാജ്കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് കൊറോണയ്ക്കെതിരെ മരുന്ന് നിര്‍മിക്കാന്‍ ശിവനേശന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ തീരുമാനിച്ചത്.
മിശ്രിതം കഴിച്ചതോടെ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ഇരുവരും സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നാലെ വ്യാഴാഴ്ച രാത്രി 8 മണിയോടെ ശിവനേശന്‍ മരണപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."