HOME
DETAILS
MAL
അജ്ഞാത ജീവിയുടെ ആക്രമണം അയിരൂരില്‍ പതിനഞ്ചിലധികം കോഴികള്‍ ചത്തു
backup
April 09 2017 | 22:04 PM
പെരുമ്പടപ്പ്: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ നിരവധി കോഴികള്‍ ചത്തു.
പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂരിലാണ് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ പതിനഞ്ചോളം കോഴികള്‍ ചത്തത് . പണിക്കവീട്ടില്‍ ചന്ദനപ്പറമ്പില്‍ ഫൈസല്‍ ,വലിയകത്ത് വീട്ടില്‍ അബു ,ഉത്തരപ്പറമ്പില്‍ ആലി, വാസു എന്നിവരുടെ വീട്ടിലെ കോഴികളെയാണ് അജ്ഞാത ജീവി കൊന്നത്.
അടച്ചിട്ട കോഴിക്കൂട്ടില്‍ നിന്നും കോഴികളെ കൂട് തകര്‍ത്താണ് ആക്രമിച്ചിട്ടുള്ളത്. മിക്ക കോഴികളുടെയും രക്തം ഊറ്റിക്കുടിച്ച നിലയിലാണ്.
അജ്ഞാത ജീവിയെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാത്രി ഉറക്കമൊഴിച്ചും അജ്ഞാതജീവിയെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."