HOME
DETAILS
MAL
ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം: ഹൈക്കോടതി
backup
March 05 2019 | 18:03 PM
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയത്. വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് മുന്‍പാകെ പരിഗണിക്കാനായി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നു കേസ് ഫയല്‍ മാറ്റുന്നതിനുള്ള നിര്‍ദേശവും ഹൈക്കോടതി നേരത്തെ നല്‍കിയിരുന്നു. മാര്ട്ടിന് ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ നടപടികളെ ബാധിച്ചേക്കുമെന്നു കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."