പെരുന്നാളിനു ഉദ്യാനറാണി സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
മലമ്പുഴ: കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്പുഴയില്‍ പെരുന്നാളിന് സന്ദര്‍ശകര്‍ അണപൊട്ടി ഒഴുകിയപ്പോള്‍ വരുമാനത്തിലും റെക്കോര്‍ഡ് വര്‍ധന.
മഴമൂലം ബുധനാഴ്ച സന്ദര്‍ശകര്‍ കുറവായിരുന്നെങ്കിലും വ്യാഴാഴ്ച ഏകദേശം ഇരുപത്തിനായിരത്തോളം പേരാണ് ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തിയത്. മലമ്പുഴ ഉദ്യാനത്തിലെ ഈ വര്‍ഷത്തെ റെക്കോഡ് കളക്ഷനാണ് വ്യാഴാഴ്ച ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ഒരു ദിവസം മാത്രം 3,79,875 രൂപയുടെ കളക്ഷന്‍ ലഭിച്ചത്. ഇതുവരെയുള്ള കൂടിയ കളക്ഷന്‍ 2016 മെയ് 29ന് 3,45,555 രൂപയായിരുന്നു.
റമദാനോടനുബന്ധിച്ച് ഗാനമേളയടക്കം നിരവധി പരിപാടികളും സന്ദര്‍ശകര്‍ക്കായി ടൂറിസം വകുപ്പ് സംഘടിപ്പിച്ചിരുന്നു.
മൂന്നുമിനിറ്റുകൊണ്ടു സന്ദര്‍ശകരുടെ കാരിക്കേച്ചര്‍ വരച്ചു നല്‍കുന്നയാളും ഉദ്യാനത്തില്‍ ജനശ്രദ്ധ നേടി. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെയടുക്കല്‍ കാരിക്കേച്ചര്‍ വരയ്ക്കുന്നതിനായി എത്തിയത്.
ഇന്ന് വൈകിട്ട് മലമ്പുഴ ഉദ്യാനത്തില്‍ ഗാനമേളയും നാളെ നാസിക്‌ഡോളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതുമൂലം സന്ദര്‍ശകര്‍ക്ക് ക്യൂവില്‍ നിന്ന് ടിക്കറ്റ് ഏടുക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കഴിഞ്ഞിരിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."