HOME
DETAILS
MAL
ബി.ജെ.പിയെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച് മമതാ ബാനര്‍ജി
backup
June 21 2018 | 12:06 PM
കൊല്‍ക്കത്ത: ബി.ജെ.പിയെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
''ബി.ജെ.പിയെപ്പോലെ ഞങ്ങള്‍ ഭീകര സംഘടനയല്ല. അവര്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയില്‍ മാത്രമല്ല, ഹിന്ദുക്കള്‍ക്കിടയിലും സംഘര്‍ഷമുണ്ടാക്കുകയാണ്''- മമത പറഞ്ഞു.
പശ്ചിമബംഗാളില്‍ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം നടക്കുന്നതിനിടടെയാണ് മമതയുടെ പരാമര്‍ശം.
രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ തുടരെത്തുടരെന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."