വന്യമൃഗശല്യം: പുഞ്ചക്കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍
പുല്‍പ്പള്ളി: വെള്ളമുണ്ടായിട്ടും കാട്ടാനശല്യത്തെത്തുടര്‍ന്ന് പുഞ്ചക്കൃഷിയിറക്കാനാവാതെ പുല്‍പ്പള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പള്ളിച്ചിറയിലെ 20ഓളം കര്‍ഷകര്‍.
കനാലിലൂടെ യഥേഷ്ടം വെള്ളം ലഭിക്കുന്നുണ്ടെങ്കിലും രാപകലില്ലാതെ വനത്തില്‍ നിന്നും ആനകള്‍ കൃഷിയിടത്തിലിറങ്ങുന്നത് വ്യാപകമായതോടെയാണ് 50 ഏക്കറോളം സ്ഥലത്ത് പുഞ്ചകൃഷി ചെയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തിലായത്.
ചെതലയം റെയ്ഞ്ചിലെ പാതിരി നോര്‍ത്ത് വനാതിര്‍ത്തിയിലെ ട്രഞ്ചും ഫെന്‍സിങും തകര്‍ന്ന് കിടക്കുന്നതാണ് ആനകള്‍ കൃഷിയിടത്തിലെത്താന്‍ കാരണം. വായ്പയെടുത്താണെങ്കിലും നെല്‍കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയാറാണെങ്കിലും ആനശല്യം കാരണം കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വനാതിര്‍ത്തിയിലെ ട്രഞ്ചും ഫെന്‍സിങും നന്നാക്കിയാല്‍ ആനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും.
എന്നാല്‍ ഇതിനാവശ്യമായ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പലയിടങ്ങളിലും നെല്‍ക്കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്മാറുമ്പോഴാണ് പരമ്പരാഗതമായി ചെയ്തുവന്ന നെല്‍ക്കൃഷി വന്യമൃഗശല്യംകാരണം തുടരാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."