HOME
DETAILS

കൊവിഡ് പ്രതിസന്ധി: പ്രവാസികളെ ചേർത്ത് പിടിച്ച് പലിശ രഹിത വായ്‌പയുമായി മലപ്പുറം ജില്ലാ കെഎംസിസി

  
backup
May 10 2020 | 07:05 AM

jidda-malappuram-district-kmcc

    ജിദ്ദ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സഊദിയിൽ നടപ്പിലാക്കിയ ലോക്‌ഡൗൺ കാരണം ജോലി നഷ്ടപ്പെട്ടും, ലീവിന് വന്ന് തിരിച്ച് പോകാൻ സാധിക്കാതെയും ജോലിയും ശമ്പളവുമില്ലാതെയും പ്രയാസപ്പെടുന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കുടുംബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ പ്രവാസികൾക്ക് അവരുടെ കുടുംബത്തിന്റെ നിത്യജീവിത ചെലവുകൾ നിറവേറ്റുന്നതിനായി പലിശ രഹിത വായ്‌പയുമായി മലപ്പുറം ജില്ലാ കെഎംസിസി. ജില്ലാ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിൽ കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി അംഗത്വം നിലനിർത്തിയവരിൽ അർഹരെ കണ്ടെത്തിയാണ് പലിശ രഹിത വായ്‌പ അനുവദിക്കുക.  കുടുംബത്തിൻറെ ഏക ആശ്രയമായ പ്രവാസികൾ ലോക് ഡൗൺ കാരണം വരുമാനമില്ലാതെ ജോലിയും ശമ്പളവുമില്ലാതെ പ്രവാസ ലോകത്ത് റൂമിൽ ഇരിക്കേണ്ട അവസ്ഥയിൽ നാട്ടിലെ കുടുംബത്തിൻറെ നിത്യ ചെലവിന് പോലും മറ്റ് മാർഗ്ഗങ്ങളില്ലാതെ വിഷമിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഏറ്റവും അനുയോജ്യരായവർക്ക് 10,000 രൂപ വീതം പലിശ രഹിത വായ്‌പ അനുവദിക്കുന്നതിന് മലപ്പുറം ജില്ലാ കെ.എം.സി.സി പദ്ധതി തയ്യാറാക്കിയത്. മണ്ഡലം കമ്മിറ്റികളുടെ ശുപാർശക്ക് വിധേയമായിട്ടായിരിക്കും വായ്പ അനുവദിക്കുക.

    പ്രസിഡണ്ട് പിഎംഎ ഗഫൂർ പട്ടിക്കാടിന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫ്രൻസ് വഴി ചേർന്ന ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി പ്രവർത്തക സമിതി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്‌തു. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത് കാരണം പ്രയാസത്തിലായ പ്രവാസികൾക്ക് താങ്ങാവേണ്ടിയിരുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അലംഭാവം പ്രകടിപ്പിച്ചപ്പോൾ, ജാതി മത - രാഷ്ടീയ വ്യവ്യസ്ഥതകൾക്കതീതമായി അവിടങ്ങളിൽ സഹായം എത്തിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത് കെ.എം.സി.സി മാത്രമായിരുന്നുവെന്ന് യോഗം വിലയിരുത്തി. കേരളത്തിൽ ലോക് ഡൗൺ കാരണം വിദേശത്തേക്ക് മടങ്ങിപ്പോവാൻ കഴിയാത്തവർക്കായി നോർക്ക വഴി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും, ഇപ്പോൾ പ്രവാസലോകത്ത് നിന്നും ജോലി നഷ്ട്ടപ്പെട്ട് മടങ്ങിവരുന്നവർക്ക് കൂടി ധനസഹായം ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുവാനുള്ള സമയ പരിധി ദീർഘിപ്പിക്കണമെന്നും അവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും മറ്റുമായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ജിദ്ദയിൽ ലോക് ഡൗണിൽ പ്രയാസപ്പെട്ടവർക്ക് ആവശ്യമരുന്നുകളെത്തിച്ചും ഭക്ഷണ കിറ്റുകളെത്തിച്ചും സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജില്ലാ കെഎംസിസി ചെയർമാൻ ബാബു നഹ്‌ദിയുടെ നേതൃത്വത്തിൽ മെഡിക്കൽ എയിഡ്,

      സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, വി.പി. മുസ്തഫ, സി.സി. കരീം, ഇസ്ഹാഖ് പൂണ്ടോളി, ജില്ലാ ഭാരവാഹികളായ മജീദ് അരിമ്പ്ര, സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫീക്കർ ഒതായി, വി.വി. അഷ്റഫ്, അബ്ദുൽ ഗഫൂർ വടക്കാങ്ങര തുടങ്ങിയവരും വിവിധ മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ഓർഗ: സെക്രട്ടറി കെ.ടി. ജുനൈസ് നന്ദിയും പറഞ്ഞു, യാസിദ് തീരൂർ ഖിറാഅത്ത് നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  13 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  23 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  31 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago