ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്ക് പെണ്‍കുഞ്ഞ്
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡോര്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. പ്രധാനമന്ത്രിയായിരിക്കെ അമ്മയാകുന്ന ലോകത്തിലെ രണ്ടാമത്തെയാളാണ് ജസീന്ത. നേരത്തെ ബേനസീര്‍ ഭൂട്ടോഗ പാക് പ്രധാനമന്ത്രിയായിരിക്കെ അമ്മയായിരുന്നു. പ്രസവവിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജസീന്ത അറിയിച്ചത്. ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് 37 കാരിയായ ജസീന്ത. പ്രധാനമന്ത്രിപദത്തില്‍ നിന്ന് ആറാഴ്ചത്തെ പ്രസവാവധിയാണ് ജസീന്തയെടുത്തത്. ചുമതലകള്‍ ഉപപ്രധാനമന്ത്രി വിന്സ്റ്റന് പീറ്ററിനാണ്. പ്രധാന വിഷയങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും കാബിനറ്റ് പേപ്പറുകള്‍ അവധിക്കാലത്ത് വായിക്കാറുണ്ടെന്നും ജസീന്ത പറഞ്ഞു.
ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാന് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഓക്ലന്‍ഡ് ആശുപത്രിയില്‍ തങ്ങളെ ശുശ്രൂഷിച്ച ടീമിന് നന്ദി പറയുന്നു എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ജസീന്ത കുഞ്ഞിനും പങ്കാളിക്കുമൊപ്പമുള്ള ചിത്രവും പങ്കുവച്ചു. ടി.വി അവതാരകാനായ ക്ലാര്‍ക്ക് ഗേഫോര്‍ഡ് ആണ് ജസീന്തയുടെ ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."