HOME
DETAILS

ഡല്‍ഹിയില്‍ നിന്നുള്ള മലയാളികളുടെ മടങ്ങിവരവ്: കെ.എം.സി.സി ഹൈക്കോടതിയില്‍

  
backup
May 10 2020 | 16:05 PM

kmcc-at-highcourt11

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുള്ള മലയാളികളുടെ തിരിച്ചുവരവ് സാധ്യമാക്കാന്‍ ഡല്‍ഹി കെ.എം.സി.സി കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കി.

ഗര്‍ഭിണികളും കുട്ടികളുമടങ്ങിയ നൂറുക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്നതിന് ദിവസങ്ങളായി നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഹരജി ഫയല്‍ ചെയ്തത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അകപ്പെട്ട ജാമിഅ, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജെ എന്‍ യു തുടങ്ങി രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും, ഡല്‍ഹി എയിംസ് അടക്കമുള്ള സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും കെ.എം.സിസിയോടൊപ്പം കക്ഷി ചേര്‍ന്നിട്ടുണ്ട്.

നഴ്സിംഗ് മേഖലയില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികളടക്കമുള്ള ഒരുപാടുപേര്‍ രണ്ട് മാസത്തിലധികമായി പൂര്‍ണമായുമോ ഭാഗികമായുമോ ജോലി നഷ്ടപ്പെട്ട് ശമ്പളമില്ലാതെ പ്രയാസപ്പെടുകയാണ്. നോര്‍ക്കയുടെ രജിസ്ട്രേഷന്‍ ആദ്യ ദിവസങ്ങളില്‍ നടന്നെങ്കിലും കൂടുതല്‍ ആളുകളിലേക്ക് എത്തിയതോടെ പിന്നീടുള്ള ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ പ്രക്രിയ അവതാളത്തിലായി. ഇതുവരെ അത് പരിഹരിക്കാനോ, ആശങ്കയകറ്റാനോ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ല. കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുകള്‍ നടക്കാത്തതാണ് മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാവാന്‍ കാരണമെന്ന് കെ.എം.സി.സി കുറ്റപ്പെടുത്തി.
കെ.എം.സി.സിക്ക് വേണ്ടി വൈസ് പ്രസിഡന്റ് അജ്മല്‍ മുഫീദാണ് കേസ് ഫയല്‍ ചെയ്യുന്നത് എന്ന് ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം അറിയിച്ചു. കേസ് കോടതി നാളെ പരിഗണിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  3 months ago