കോളജ് കാംപസില്‍ വാഹന അഭ്യാസ പ്രകടനം നടത്തിയ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു
കുട്ടനാട്: നിയന്ത്രണങ്ങള്‍ മറികടന്ന് അപകടകരമാം വിധം കോളജ് കാംപസില്‍ വാഹന അഭ്യാസ പ്രകടനം നടത്തിയ ഏഴ് വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. എടത്വാ സെന്റ് അലോഷ്യസ് കോളജിലാണ് ഹൈക്കോടതി ഉത്തരവും സര്‍ക്കാര്‍ നിര്‍ദേശവും മറികടന്ന് വിദ്യാര്‍ഥികള്‍ വാഹനത്തില്‍ അഭ്യാസപ്രകടനം നടത്തിയത്.
അമിത വേഗത്തിലെത്തിയ വാഹനത്തില്‍ നിന്നും തെറിച്ചുവീണ് രണ്ടുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. സംഭവം വിവാദമായതോടെയാണ് ഏഴു വിദ്യാര്‍ഥികളെ എടത്വാ പൊലിസ് അറസ്റ്റ് ചെയ്തത്. ഏഴു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ബി. കോം വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ചാണ് കഴിഞ്ഞ ഫെബ്രുവരി 26നും മാര്‍ച്ച് ഒന്നിനും കോളജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥികള്‍ അഭ്യാസപ്രകടനം നടത്തിയത്.
കാറിലും ജീപ്പിലും ബൈക്കുകളിലിലുമെത്തിയ വിദ്യാര്‍ഥികള്‍ കോളജ് വളപ്പിലൂടെ അപകടകരമായ രീതിയില്‍ അമിത വേഗത്തില്‍ വാഹനമോടിക്കുകയായിരുന്നു. ഇതിനിടെയാണ് തുറന്ന ജീപ്പില്‍ നിന്നും വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്. 26ന് ബി.കോം ടാക്‌സ് ആന്‍ഡ് ഫിനാന്‍സ് വിദ്യാര്‍ഥികളും ഒന്നിന് ബി.കോം കംപ്യൂട്ടര്‍ വിദ്യാര്‍ഥികളുമാണ് അഭ്യാസപ്രകടനം നടത്തിയത്. ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. എന്നാല്‍, അഭ്യാസപ്രകടനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. സാബന്‍ പറഞ്ഞു.
2015ല്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ചു വിദ്യാര്‍ഥിനി മരിച്ചിരുന്നു. തുടര്‍ന്നാണ് കാംപസിനുള്ളില്‍ വാഹങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."