HOME
DETAILS
MAL
ബസിലെ ചവിട്ടുപടിയുടെ ഉയരം കുറയ്ക്കണം: മനുഷ്യാവകാശ കമ്മിഷന്
backup
April 10 2017 | 02:04 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും ചവിട്ടുപടിയുടെ ഉയരം കുറയ്ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
നിലവിലുള്ള ചവിട്ടുപടികള്‍ ഉയര്ന്നായതിനാല് കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ട് എ.എം ബാബു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നുണ്ടെന്നും ലോ ഫ്ളോര്‍ ബസുകളുടേത് പോലെയാക്കിയാല്‍ ഉപകാരപ്രദമായിരിക്കുമെന്നും പരാതിയില്‍ പറയുന്നു.
സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരുടെയും സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് ഗതാഗത സെക്രട്ടറിക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."