സര്‍ക്കാരിനെതിരേ ആസൂത്രിത ശ്രമം: പി. ജയരാജന്‍
കണ്ണൂര്‍: സര്‍ക്കാരിനെതിരെ വിശ്വാസികളെ വഴിതിരിച്ച് വിടാനുള്ള ആസൂത്രിത ശ്രമം നടക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ ഹൈന്ദവ വിശ്വാസികളെ സര്‍ക്കാരിനെതിരേ വഴി തിരിച്ച് വിട്ടത് പോലെ ചര്‍ച്ച് ബില്ലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചില ക്രൈസ്തവ പുരോഹിതന്മാരും സര്‍ക്കാരിനെതിരേ നീക്കം നടത്തുകയാണ്. കണ്ണൂരിലെ അമൃതാനന്ദമയിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഇറക്കിയ പോസ്റ്ററില്‍ ബി.ജെ.പിയുടെ ചിഹ്നമായ താമരായാണുള്ളത്. ഇതു അവരുടെ രാഷ്ട്രീയലക്ഷ്യമാണ് വ്യക്തമാക്കുന്നതെന്നും ജയരാജന്‍ അരോപിച്ചു.
കെ.കെ ജയപ്രകാശ് അധ്യക്ഷനായി. ഇ.പി.ആര്‍ വോശാല, യു. ബാബു ഗോപിനാഥ്, എം. ഉണ്ണികൃഷ്ണന്‍, കെ.വി മനോജ് കുമാര്‍, സന്തോഷ് കാല, ഇ. ജനാര്‍ദനന്‍, കെ.സി സോമന്‍ നമ്പ്യാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."