HOME
DETAILS

കനത്ത മഴ; പാവല്‍, വാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍

  
backup
June 22 2018 | 05:06 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%aa%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b4-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7

 
ചെറുതോണി: കാലാവസ്ഥാ വ്യതിയാനവും വിലസ്ഥിരതയില്ലായ്മയും പാവല്‍വാഴ കര്‍ഷകര്‍ക്ക് കനത്ത ആഘാതമാകുന്നു.
വിപണിയില്‍ മെച്ചപ്പെട്ട വിലയുള്ളപ്പോഴും പല മേഖലകളിലും കര്‍ഷകര്‍ക്കു ലഭിക്കുന്നതു തുച്ഛമായ തുക മാത്രമാണ്. രോഗകീട ബാധകളും പ്രകൃതിക്ഷോഭങ്ങളും മൂലം പല കര്‍ഷകരും പച്ചക്കറി കൃഷിയുമായി മുന്നോട്ടുപോകാന്‍ മടിക്കുകയാണ്. വിളവെടുപ്പു നടത്തിക്കഴിഞ്ഞ് ഏതാനും ദിവസത്തേക്കുപോലും സംഭരിച്ചുവയ്ക്കാന്‍ കഴിയില്ലെന്നതിനാല്‍ പലപ്പോഴും തുച്ഛമായ വിലയ്ക്ക് പച്ചക്കറികള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. ഇടനിലക്കാരായി നില്‍ക്കുന്നവര്‍ ഇതു വിപണിയില്‍ എത്തിച്ചു വന്‍തുകയ്ക്ക് ഉപയോക്താക്കള്‍ക്ക് വില്‍ക്കുമെങ്കിലും അതിന്റെ ഗുണം കര്‍ഷകന് ലഭിക്കാറില്ല.
സീസണ്‍ സമയത്ത് 20 രൂപയ്ക്കുവരെ കച്ചവടം നടന്ന പാവയ്ക്കായ്ക്ക് നിലവില്‍ 30 രൂപയാണ് കര്‍ഷകരുടെ കൈവശം എത്തുന്നത്. ഇവ വിപണിയില്‍ എത്തുമ്പോള്‍ 50 രൂപയ്ക്ക് മുകളിലാണ് വില. 40 രൂപ വരെ ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും സീസണ്‍ ആരംഭിച്ചപ്പോള്‍ വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉല്‍പന്നം കൂടുതലായി വിപണിയില്‍ എത്തിയതാണ് വിലയിടിവിനു കാരണമെന്നാണ് പറയപ്പെടുന്നത്.
കാറ്റും മഴയുമെല്ലാം അനുഭവപ്പെട്ടതിനാല്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് ഇത്തവണയും വന്‍തോതിലുള്ള ഉല്‍പാദനം ഉണ്ടായില്ല. എന്നാല്‍ മറ്റു ജില്ലകളില്‍ മികച്ച വിളവ് ലഭിച്ചതിനാല്‍ വിലയിടിവുണ്ടാകുകയും ജില്ലയിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുകയുമായിരുന്നു. കായകള്‍ പഴുത്ത് നശിക്കുന്നത് ഉള്‍പ്പെടെയുള്ള രോഗങ്ങളും ചിലയിനം കീടങ്ങളുടെ ആക്രമണവും പാവല്‍ കര്‍ഷകരെ വലച്ചു. മൊസൈക്ക് രോഗവും ഇലപ്പുള്ളി രോഗവും മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണവും കൃഷിനാശത്തിന് വഴിയൊരുക്കി.
കഴിഞ്ഞ ഓണം സീസണില്‍ പാവയ്ക്കായ്ക്ക് 70 രൂപ വരെ വില ലഭിച്ചിരുന്നു. അതിനാല്‍ ഇത്തവണയും മെച്ചമുണ്ടാകുമെന്ന പ്രതീക്ഷയില്‍ പലരും വീണ്ടും പാവല്‍ കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ്. പാളയംകോടന്‍ വാഴക്കുലയ്ക്ക് മുന്‍പ് 25 മുതല്‍ 28 രൂപ വരെ ലഭിച്ചിരുന്നെങ്കിലും നിലവില്‍ 16 മുതല്‍ 20 രൂപ വരെയാണ് വില. ഞാലിപൂവന്‍ വാഴക്കുലയ്ക്ക് 27 രൂപ വരെയാണ് ലഭിക്കുന്നത്.
വാങ്ങുമ്പോള്‍ വന്‍തുക മുടക്കേണ്ടിവരുമെങ്കിലും വില്‍ക്കുമ്പോള്‍ വാഴക്കുലകള്‍ക്ക് ഭേദപ്പെട്ട വില ലഭിക്കാത്തതാണ് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. ഹൈറേഞ്ചില്‍നിന്നുള്ള വാഴക്കുലകള്‍ തമിഴ്‌നാട്ടില്‍നിന്നെത്തുന്ന കച്ചവടക്കാര്‍ വാങ്ങിക്കൊണ്ടുപോകുന്ന സ്ഥിതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago