HOME
DETAILS

ഇന്ത്യാ-ചൈന നാവിക സേനകളുടെ സംയുക്ത നീക്കം കടല്‍ക്കൊള്ളക്കാരെ തുരത്തി

  
backup
April 10 2017 | 02:04 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be-%e0%b4%9a%e0%b5%88%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81

 

ന്യൂഡല്‍ഹി: ഏദന്‍ ഉള്‍ക്കടലില്‍ കടല്‍ക്കൊള്ളക്കാരെ തുരത്താന്‍ ഇന്ത്യാ-ചൈന നാവിക സേനകള്‍ സംയുക്ത നീക്കം നടത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മലേഷ്യയിലെ കെലാംഗില്‍ നിന്ന് ഏദനിലേക്ക് പോവുകയായിരുന്ന ടുവാലു എന്ന കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചത്. കൊള്ളക്കാരുടെ ആക്രമണത്തെ തകര്‍ത്ത് തോല്‍പ്പിച്ച് കപ്പലിനെ രക്ഷിക്കുന്നതില്‍ ഇരു രാജ്യങ്ങളുടെയും സംയുക്ത നീക്കം സഹായകമായി.
കപ്പലിനെ ആക്രമിക്കാന്‍ കൊള്ളക്കാര്‍ എത്തിയെന്ന സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ നാവികസേനാ കപ്പലുകളായ ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് തര്‍കാഷ് എന്നിവ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ടുവാലു കപ്പലിന്റെ ക്യാപ്റ്റനും മറ്റ് ജീവനക്കാരും മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഇവരുമായി ഇന്ത്യന്‍ വ്യോമ സേന ബന്ധപ്പെട്ടു. ഉടന്‍ സമീപത്തുണ്ടായിരുന്ന ചൈനീസ്, പാക്, ഇറ്റാലിയന്‍ നാവിക സേനാ കപ്പലുകളും രക്ഷക്കായി എത്തി.
ചൈനീസ് നാവിക സേനാംഗങ്ങള്‍ കൊള്ളക്കാരെ നേരിടാനായി കപ്പലില്‍ പ്രവേശിച്ചതോടെ ഇവര്‍ക്ക് സംരക്ഷണമൊരുക്കി ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്റ്ററുകള്‍ തയാറായി. ഇതിനിടയില്‍ കൊള്ളക്കാരെ നേരിടാന്‍ പാക്, ഇറ്റാലിയന്‍ കപ്പലുകളും എത്തി. പിന്നീട് സംയുക്ത നീക്കത്തിലൂടെ കൊള്ളക്കാരെ കീഴടക്കി കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി.
ഏദന്‍ കടലിടുക്ക് കടല്‍ക്കൊള്ളക്കാരുടെ സ്ഥിരം താവളമായിരുന്നു. ശക്തമായ നീക്കത്തിലൂടെ ഇത് അവസാനിപ്പിച്ചതായിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും കൊള്ളക്കാര്‍ സജീവമായതായാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago