ബി.എസ്.എന്‍.എല്ലിനെയും എയര്‍ടെല്ലിനെയും കൂട്ടി നോക്കിയ ഒരുങ്ങുന്നു, 5ജി വിപ്ലവത്തിന്
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്കു തിരിച്ചുവന്ന നോക്കിയ, നെറ്റ്‌വര്‍ക്ക് രംഗത്തേക്കും വലിയ ചുവടുവയ്ക്കാനൊരുങ്ങുന്നു. ബി.എസ്.എന്‍.എല്ലിനെയും എയര്‍ടെല്ലിനെയും കൂട്ടുപിടിച്ച് 5 ജി വിപ്ലവത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ നോക്കിയ.
ഇരു കമ്പനികളുമായും നോക്കിയ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2017 ലാണ് 5 ജി രംഗത്തേക്കു കടക്കാന്‍ നോക്കിയ സുപ്രധാന തീരുമാനമെടുത്തത്.
2019-20 വര്‍ഷങ്ങളില്‍ രാജ്യത്താകമാനം 5 ജി നെറ്റ്‌വര്‍ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതിനു മുന്നോടിയായി നോക്കിയ ബെംഗളൂരുവില്‍ എക്‌സ്പീരിയന്‍സ് സെന്ററും തുടങ്ങും.
ഇവരെ വെല്ലുവിളിക്കാന്‍ സാംസങും റിലയന്‍സ് ജിയോയും ചേര്‍ന്നാണ് 5 ജി അവതരിപ്പിക്കുന്നത്. ജനസംഖ്യയുടെ 90 ശതമാനവും എത്തിപ്പിടിക്കാവുന്ന രീതിയില്‍ ഗ്രാമങ്ങളില്‍ വലിയ നെറ്റ്‌വര്‍ക്കുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജിയോ- സാംസങ് കൂട്ടായ്മ പറഞ്ഞു. ഐ ആന്റ് ജി (ഇന്‍ഫില്‍ ആന്റ് ഗ്രോത്ത്) പദ്ധതിയെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."