'ഉലമാ - ഉമറാ കൂട്ടായ്മ മഹല്ല് ശാക്തീകരണത്തിന് അനിവാര്യം'
ചെറുതുരുത്തി: മഹല്ല് ശാക്തീകരണത്തില്‍ സുന്നി മഹല്ല് ഫെഡറേഷന് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ഉലമ-ഉമറാ കൂട്ടായ്മ വിജയത്തിന് നിദാനമാണെന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും എസ്.എം.എഫ് പ്രൊജക്റ്റ് വിങ് ചെയര്‍മാനുമായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെറുതുരുത്തി തൊഴിയൂര്‍ ഉസ്താദ് നഗറില്‍ രണ്ടു ദിവസമായി നടന്ന എസ്.എം.എഫ് ഇത്തിഹാദ് 2019 സംസ്ഥാന എക്സിക്യൂട്ടിവ് ക്യാംപിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷനായി. സ്റ്റേറ്റ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍, ജംഇയ്യത്തുല്‍ ഖുത്വബ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സൈതലവി ഹാജി, സ്റ്റേറ്റ് വര്‍ക്കിങ് സെക്രട്ടറി യു.ശാഫി ഹാജി, സ്റ്റേറ്റ് സെക്രട്ടറി സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സമസ്ത ലീഗല്‍ സെല്‍ സ്റ്റേറ്റ് വൈസ് ചെയര്മാന് ഹംസ ബിന്‍ ജമാല്‍ റംലി, ചുഴലി മുഹ്യുദ്ധീന്‍ മൗലവി, കാളാവ് സൈതലവി മുസ്ലിയാര്, സുലൈമാന്‍ ദാരിമി ഏലംകുളം, ബഷീര്‍ കല്ലേപ്പാടം, ശറഫുദ്ധീന്‍ മൗലവി വെന്മേനാട്,പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്, ഷഹീര്‍ ദേശമംഗലം, മുനീര്‍ ഹുദവി ഫറോക്ക്, ഹക്കിം മാസ്റ്റര്‍ മാടക്കല്‍, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, എ.കെ ആലിപ്പറമ്പ് , പി.സി ഉമര്‍ മൗലവി വയനാട്, ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹംസ ബിന്‍ ജമാല്‍ റംലി ഉദ്ബോധനവും നാസര്‍ ഫൈസി കൂടത്തായി ഖുത്വബ കര്‍മപഥവും വണ്‍ ടീം വണ്‍ തീം പ്രശസ്ത ഇന്റര്‍നാഷനല്‍ ട്രെയ്നര്‍ എഡിസണ് ഫ്രാന്‍സിസും പിണങ്ങോട് അബൂബക്കര്‍ ഉലമ - ഉമറാ കൂട്ടായ്മയും വിശദീകരിച്ചു. സ്റ്റേറ്റ് വര്‍ക്കിങ് സെക്രട്ടറി യു. ശാഫി ഹാജി ക്യാംപ് മെസേജും മുനീര്‍ ഹുദവി ക്യാംപ് അവലോകനവും നടത്തി. എസ്.എം.എഫ്, ജംഇയ്യത്തുല്‍ ഖുത്വബ സംയുക്ത പ്രവര്‍ത്തക സമിതിയില്‍ അടുത്ത ആറ് മാസത്തേക്കുള്ള കര്‍മ പദ്ധതികള്‍ക്ക് അംഗീകാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."