കര്‍ണാടകയില്‍നിന്നുള്ള നവജാത ശിശു മമ്പാട്ട്; പൊലിസ് അന്വേഷണം തുടങ്ങി
നിലമ്പൂര്‍: കര്‍ണാടകയില്‍നിന്നെത്തിച്ച നവജാത ശിശുവിനെക്കുറിച്ച് പൊലിസ് അന്വേഷണം. മമ്പാട് സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ വിലകൊടുത്തു വാങ്ങിയതാണെന്ന സംശയത്തെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം തുടങ്ങിയത്.
ചുങ്കത്തറ സ്വദേശികളായ ദമ്പതികളുടെ പക്കലാണ് നാലു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. 18 വര്‍ഷമായി മമ്പാട്ട് താമസിക്കുന്ന കര്‍ണാടക സ്വദേശിയായ തൊഴിലാളിയാണ് കുഞ്ഞിനെ കൈമാറിയത്. ഇയാളുടെ ബന്ധുവിന്റേതാണ് കുഞ്ഞെന്നും മൂന്നാമത്തെ പെണ്‍കുട്ടിയാണിതെന്നും മൊഴി നല്‍കിയിട്ടുണ്ട്.
നല്ല രീതിയില്‍ സംരക്ഷിക്കാമെന്ന ഉറപ്പിന്മേലാണ് കുഞ്ഞിനെ കൈമാറിയതെന്നു ദമ്പതികള്‍ മൊഴി നല്കി. ശിശുക്ഷേമ സമിതി സമിതി അധ്യക്ഷന്‍ എം. മണികണ്ഠന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. സമിതി അംഗം അഡ്വ. ഹാരിസ് പഞ്ചിളിയുടെ ഉത്തരവ് പ്രകാരം സമിതിയുടെ മലപ്പുറം ശിശു പരിചരണ കേന്ദ്രത്തിലേക്കു കുഞ്ഞിനെ മാറ്റിയിരിക്കുകയാണ്. ദമ്പതികളോടു സമിതി മുന്‍പാകെ ഇന്നു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."