HOME
DETAILS

മലയാളികളെ സിമന്റ് കമ്പനികള്‍ കൊള്ളയടിക്കുന്നു

  
backup
July 10 2016 | 05:07 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf

വടകര : സിമന്റ് കമ്പനികള്‍ കേരളത്തില്‍ കൊള്ളലാഭം ഈടാക്കുന്നതായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. രാജ്യത്തെ ഏറ്റവും കൂടിയ വിലയാണ് കമ്പനികള്‍ കേരളത്തില്‍ നിന്ന് ഈടാക്കുന്നത്. നിരവധി കമ്പനികളുള്ള തമിഴ്‌നാട്ടില്‍ 50 കിലോ സിമന്റ് ബാഗിന് 190 രൂപ ഈടാക്കുമ്പോള്‍ കര്‍ണാടകയില്‍ 220 രൂപയും മറ്റ് സംസ്ഥാനങ്ങളില്‍ മുന്നൂറ് രൂപയ്ക്ക് താഴെയുമാണ് വില. എന്നാല്‍ കേരളത്തിലാവട്ടെ ഇത് നാനൂറ് രൂപയ്ക്ക് മുകളിലാണ്. 

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അമ്മ സിമന്റ് 190 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ സ്വകാര്യ കമ്പനികള്‍പോലും മുന്നൂറ് രൂപയില്‍ താഴെ ഈടാക്കുമ്പോള്‍ കേരളത്തില്‍ മാത്രമാണ് കമ്പനികളുടെ ഈ കൊള്ളയടി.
50 കിലോ സിമന്റിന് ആകെ ഉത്പാദന ചെലവ് 150 രൂപയ്ക്കും താഴെയാണ്. കേരളത്തിലേക്കുള്ള കടത്തു കൂലിയടക്കം നോക്കിയാലും ഇത്രവലിയ വിലയ്ക്ക് വില്‍ക്കേണ്ടതില്ലെന്നാണ് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലെന്‍സ്‌ഫെഡ് അടക്കമുള്ള സംഘടനകള്‍ പറയുന്നത്. കേരളത്തില്‍ ഇപ്പോഴത്തെ സിമന്റ് വില 415 മുതല്‍ 430 വരെയാണ്. ഘട്ടംഘട്ടമായി വര്‍ധിപ്പിച്ചാണ് 430 വരെ എത്തിച്ചിരിക്കുന്നത്. വില കൂട്ടിയാലും ആരും പ്രതികരിക്കുന്നില്ലെന്നതാണ് കമ്പനികള്‍ക്ക് വളമാകുന്നത്.
ഉയര്‍ന്ന വില കൊടുത്താലും കേരളത്തില്‍ പലയിടത്തും സിമന്റ് കിട്ടാനില്ലെന്നതാണ് സ്ഥിതി. നിര്‍മാതാക്കളും വ്യാപാരികളും തമ്മിലുള്ള തര്‍ക്കമാണ് ഇതിനു കാരണമായി പറയുന്നത്. നിര്‍മാണ രംഗത്ത് കൂടുതലായി ഉപയോഗിക്കുന്ന എ.സി.സി, അള്‍ട്രാടെക് തുടങ്ങിയ സിമന്റുകള്‍ വിപണിയില്‍ കിട്ടാനില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനികള്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള ഇന്‍സെന്റീവ് നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സമരരംഗത്തായതാണ് ഇതിനുകാരണം. ഇരുപത് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. അതേസമയം വിപണിയില്‍ സിമന്റിന് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് സമരമെന്ന് ആരോപണവും നിര്‍മാണ രംഗത്തെ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. തോന്നിയപോലെ വില വര്‍ധിപ്പിക്കുന്ന കമ്പനികളുടെ നിലപാടിനെതിരേ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്നതാണ് സത്യം. നിര്‍മാണമേഖലയിലെ വന്‍കിടക്കാര്‍ കമ്പനികളില്‍നിന്നും നേരിട്ട് സിമന്റ് വാങ്ങുന്നതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ലെങ്കിലും വീടുനിര്‍മാണങ്ങളും മറ്റുമായി സാധാരണക്കാരനാണ് ഇത്തരം കൊള്ളയടിക്ക് ഇരയാകുന്നത്.
ഇന്ത്യയിലെ സിമന്റ് വില്‍പനയുടെ പത്തുശതമാനം നടക്കുന്ന കേരളം കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ മാര്‍ക്കറ്റാണ്. മറ്റിടങ്ങളില്‍ വിലകുറച്ചാലും കേരളത്തില്‍നിന്നും ലാഭംകൊയ്യാമെന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാണരംഗത്തെ സംഘടനകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  10 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  27 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago