HOME
DETAILS
MAL
ഹിസ്ബുല്ലയെ നിരോധിച്ച ബ്രിട്ടിഷ് നടപടി സ്വാഗതം ചെയ്ത് സഊദി
backup
March 07 2019 | 02:03 AM
റിയാദ്: ലബനാനിലെ ശീഈ സായുധ സംഘടനയായ ഹിസ്ബുല്ലയുടെ രാഷ്ട്രീയ വിഭാഗത്തെ ഭീകര സംഘടനയായി ബ്രിട്ടന് പ്രഖ്യാപിച്ചതിനെ സഊദി അറേബ്യന്‍ മന്ത്രിസഭ സ്വാഗതം ചെയ്തു.
സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബ്രിട്ടീഷ് നടപടിയെ സ്വാഗതം ചെയ്തത്.
ലോകത്ത് ഭീകര വിരുദ്ധ പോരാട്ട മേഖലയില്‍ നടത്തുന്ന ശ്രമങ്ങളില്‍ പ്രധാനവും സൃഷ്ടിപരവുമായ ചുവടുവയ്പ്പാണ് ഹിസ്ബുല്ലയെ ഭീകര സംഘടനകളില്‍ പെടുത്തിയ നടപടിയെന്നു സഊദി മന്ത്രിസഭ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."