പെരിഞ്ഞനം ആര്.എം.വി.എച്ച്.എസില്‍ സിവില്‍ സര്‍വിസ് കോച്ചിങ് പദ്ധതി
കയ്പമംഗലം: വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പുതിയൊരു കാല്‍വെപ്പ് നടത്തി. പെരിഞ്ഞനം ആര്.എം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സിവില്‍ സര്‍വിസ് കോച്ചിംങ്ങ് പദ്ധതിക്ക് തുടക്കമിടുന്നു. രാജ്യത്തെ ഭരണസിരാകേന്ദ്രങ്ങളിലെ സ്വപ്ന തുല്യമായ പദവികള്‍ വാഗ്ദാനം ചെയ്യുന്ന സിവില്‍ സര്‍വീസ് മത്സര പരീക്ഷക്ക് ആര്.എം.വി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തിലാണ് പി.ടി.എയും മാനേജ്മെന്റും ചേര്‍ന്ന് സീറ്റ അക്കാദമി ഓഫ് എക്സലന്‍സിന്റെ സഹകരണത്തോടെ സിവില്‍ സര്‍വിസ് കോച്ചിംങ്ങ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.
രജിസ്ട്രേഷന് ഫീസ് മാത്രം ഈടാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് കോച്ചിംങ്ങിന് പ്രവേശനം നല്‍കുക. സാധാരണക്കാരായ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിടുന്ന സിവില്‍ സര്‍വീസ് കോച്ചിംങ്ങ് പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിക്കും. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അധ്യക്ഷനാവും. മുന്‍ ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞനും പ്രധാനമന്ത്രിയുടെ ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി ഡെയറക്ടറുമായിരുന്ന ഡോ: ടി.പി ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബി.ജി വിഷ്ണു മുഖ്യാതിഥിയായി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."