എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം തുടങ്ങി
കൊല്ലം: സോഷ്യലിസത്തിന് പകരം കാട്ടാളത്തം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററിലെ അജയപ്രസാദ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുപതുകളിലെപ്പോലെ അപകടകരമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ത്യയില്‍ ഇന്നുള്ളത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനാധിപത്യ വാദികളെയും ജനാധിപത്യ സംവിധാനങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം.
കാംപസുകളില്‍ രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായാണെന്ന് ശശികുമാര്‍ പറഞ്ഞു. കാട്ടാളത്തം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആള്‍ക്കൂട്ട-ദുരഭിമാന കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്തൊക്കെ കാണണം, ഏത് മതവിശ്വാസത്തെ പിന്തുടരണം എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ കണ്ണടച്ച് അനുകൂലിക്കുകയല്ല മാധ്യമങ്ങളുടെ ധര്‍മ്മമെന്ന് ശശികുമാര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."