മോദിക്കെതിരേ വിധിയെഴുതാന്‍ തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്ന്
തൊടുപുഴ: അംബാനിമാര്‍ക്കും അദാനിമാര്‍ക്കും മാത്രം ഗുണം ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ തൊഴിലാളികള്‍ സജീവമായി രംഗത്തിറങ്ങണമെന്ന് എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുള്ള പറഞ്ഞു. എസ്.ടി.യു ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ ലീഗ് ഹൗസില്‍ സംഘടിപ്പിച്ച യോഗത്തില്‍ മെംബര്‍ഷിപ്പ് ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ തൊഴിലാളികള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.
പിണറായി സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കുകയും അവഗണിക്കുകയുമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ച് വരുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സി.പി.എമ്മിന് ഒഴിഞ്ഞ് നില്ക്കാന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.എം സലീമിന്റെ അധ്യക്ഷനായി.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി റഹിം പഴേരി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി.എന്‍ സീതി, കോട്ടയം ജില്ലാ എസ്.ടി.യു പ്രസിഡന്റ് കെ.എസ് ഖലീല്‍ റഹ്മാന്, സെക്രട്ടറി ലത്തീഫ് ഓവേലി, ഇടുക്കി ജില്ലാ ഭാരവാഹികളായ മുഹമ്മദ് അഷ്റഫ് , റഫീഖ് മുരിക്കാശ്ശേരി, വി.ബി സാലി, ബഷീര്‍ പഴമ്പിള്ളിച്ചാല്‍, ഷാജഹാന് ആറ്റുപുറം, പി.എം അബ്ദുല്‍ കരിം, ജെ.ബി.എം അന്‍സാര്‍, പി.യു ബഷീര്‍, എന്‍.ബി സലിം, പി.എസ് നസീര്‍, കെ.എം നിഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."