മൊബൈല്‍ ഭക്ഷ്യസുരക്ഷ പരിശോധനാ ടീം പര്യടനം തുടങ്ങി
പാപ്പിനിശ്ശേരി: മൊബൈല്‍ ഭക്ഷ്യ സുരക്ഷാ പരിശോധനാ ടീം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമടക്കമുള്ളവയുടെ പരിശോധന തുടങ്ങി. ഇന്നലെ പാപ്പിനിശ്ശേരിയിലെ വിവിധ ഭാഗങ്ങളില്‍ കിണര്‍ വെള്ളമടക്കം പരിശോധിച്ചു. തെരഞ്ഞെടുത്ത പത്തു പഞ്ചായത്തുകളിലാണ് കുടിവെള്ളം പരിശോധിക്കാന്‍ നിശ്ചയിച്ചത്. സാംപിളുകള്‍ എടുത്തു വിദഗ്ദമായ ലാബ് പരിശോധന നടത്തി ഗുണനിലവാരത്തെപ്പറ്റി വിശകലനം ചെയ്യും. തുടര്‍ന്ന് സാംപിളുകളില്‍ കാണപ്പെട്ട മലിനീകരണ പ്രശ്നങ്ങള്ക്കാവശ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കും. പൊതുകിണര്‍, കോളനികള്‍, ഹോട്ടല്‍ എന്നിവിടങ്ങളിലെ വെള്ളവും പരിശോധിച്ച് ആവശ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കും. വാട്ടര്‍ അതോറിറ്റി വെള്ളം പരിശോധിക്കുന്നതിന് 800 രൂപയോളമാണ് ഫീസ് ഈടാക്കുന്നത്. എന്നാല്‍ മൊബെല്‍ ഭക്ഷ്യ സുരക്ഷാ ടീമിന്റെ പരിശോധന തികച്ചും സൗജന്യമാണ്. കണ്ണൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ കെ.പി മുസ്തഫയുടെ നേതൃത്വത്തില്‍ റിസര്‍ച്ച് ഓഫിസര്‍ എസ്. സിയാദ്, മൈക്രോബയോളജിസ്റ്റ് കെ. അനുശ്രീ തുടങ്ങിയവരാണ് മൊബൈല്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."