ആശുപത്രിക്കും ചികിത്സ വേണം
മട്ടന്നൂര്‍: ദിനംപ്രതി അഞ്ഞൂറിലേറെ രോഗികളെത്തുന്ന മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ഒന്നു ഡോക്ടറെ കാണണമെങ്കില്‍ നിരവധി ക്യൂകളാണ് കാത്തിരിക്കുന്നത്. ഒ.പി ചീട്ടിനു നീണ്ട ക്യൂ നിന്ന ശേഷം ഡോക്ടറെ കാണാനും ഇതേ രീതിയില്‍ കാത്തിരിപ്പ് തുടരണം. ഇനി ഡോക്ടര്‍ കുറിച്ച മരുന്ന് വാങ്ങണമെങ്കിലും അവസ്ഥ പഴയതുതന്നെ. മട്ടന്നൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മട്ടന്നൂര്‍ ഗവ.ആസ്പത്രിയിലെ അവസ്ഥയാണിത്. മട്ടന്നൂര്‍ നഗരസഭ, കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി, ഉളിയില്‍ തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക ആശ്രയമാണ് മട്ടന്നൂര്‍ ഗവ.ആസ്പത്രി. നേരത്തെ പത്തോളം ഡോക്ടര്‍മാരുണ്ടായിരുന്ന ആസ്പത്രിയില്‍ നിലവില്‍ മെഡിക്കല്‍ ഓഫിസര്‍ അടക്കം ആവശ്യത്തിനാളില്ലാത്ത അവസ്ഥയാണ്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ പ്രസവവാര്‍ഡും ഓപ്പറേഷന്‍ തിയേറ്ററും പൂട്ടിയിരിക്കുന്നു. 12 വര്‍ഷം മുമ്പ് ഇവിടെ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് സ്ഥലംമാറി പോയതിനു ശേഷമാണ് പകരം ഡോക്ടറെ നിയമിക്കാതെ പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തിയേറ്ററും പൂട്ടിയത് .ഇതോടെ പ്രസവത്തിനു വരുന്നവര്‍ തല ശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആസ്പത്രിയില്‍ ചികില്‍സക്ക് പോകേണ്ട സ്ഥിതിയാണ്. ആരോഗ്യ മന്ത്രിയുടെ വീടിനു തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയായിട്ടു പോലും കാണേണ്ടവര്‍ കണ്ണടച്ചിരുട്ടാക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൂടുതല്‍ സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. ആസ്പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നയമിച്ചു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആ സ്പത്രിയാക്കിമാറ്റാന്‍ നടപടി ഇടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."