HOME
DETAILS

മട്ടാഞ്ചേരി മഹാജനവാടിയില്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ്

  
backup
June 23 2018 | 07:06 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf


മട്ടാഞ്ചേരി: പോകാന്‍ മറ്റൊരിടമില്ലാത്ത മട്ടാഞ്ചേരി മഹാജനവാടി അന്തേവാസികള്‍ക്ക്, ഇവിടെനിന്ന് മാറി താമസിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നോട്ടിസ്. കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്താണ് നോട്ടിസ് നല്‍കിയതെങ്കിലും എങ്ങോട്ടുപോകാനാണെന്നറിയാത്ത അവസ്ഥയിലാണ് താമസക്കാര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാജനവാടി കെട്ടിടത്തില്‍ പതിനാറോളം കുടുംബങ്ങളാണ് എതു സമയവും അപകടവും പ്രതീക്ഷിച്ച് ഭയാശങ്കയോടെ കഴിഞ്ഞു വരുന്നത്. ഹാജി അഹമ്മദ് ഇബ്രാഹിം സേട്ട് ട്രസ്റ്റിന്റെതാണ് കെട്ടിടം. ദശാബ്ദങ്ങളായി കെട്ടിടത്തില്‍ തലമുറകളായി കഴിഞ്ഞുവരികയാണ് കുടുംബങ്ങള്‍. തീരെ വരുമാനം കുറഞ്ഞ ഇവര്‍ക്ക് ജീവന്‍ പണയംവച്ചു കഴിയുന്ന ഈ കെട്ടിടത്തില്‍ നിന്നും മാറി താമസിക്കണമെന്നുണ്ടെങ്കിലും കൈയില്‍ പണം ഇല്ലാത്തതിനാല്‍ ആ ആഗ്രഹം ഉള്ളിലൊതുക്കി കഴിയുകയാണ്. മഴ പെയ്താല്‍ വെള്ളം വീടിനകത്താണ്. ദേഹത്ത് വെള്ളം വീഴാതിരിക്കാന്‍ ഓടിനു താഴെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഷെഡ് പോലെ കെട്ടിയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈകെട്ടിടം മൊത്തം ദ്രവിച്ചു നില്‍ക്കുകയാണ്. ഒന്നാം നിലയിലെ തറ ജീര്‍ണിച്ചു പലകകള്‍ മാത്രമായിരിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പ് മുകളിലെ നിലയിലെ ബാത്ത് റൂമില്‍ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കെട്ടിടം ഭാഗീകമായി ഇടിഞ്ഞു റോഡിലേക്ക് വീണിരുന്നു. ഭവനരഹിതര്‍ക്കായി മാറി വരുന്ന സര്‍ക്കാറുകള്‍ ഓരോ കാലത്തും ഓരോ പദ്ധതികള്‍ കൊണ്ടുവരുമെങ്കിലും ഒരെണ്ണം പോലും മഹാജനവാടിയുടെ പടികടന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊട്ടിയാഘോഷിച്ച് നടത്തിയ സീറോ ലാന്റ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭവന രഹിതരുളള മട്ടാഞ്ചേരിയില്‍ ഒരാളെ പോലും പരിഗണിച്ചില്ലെന്നതാണ് വസ്തുത. ഈ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലാണ് ഇവരുടെ പ്രതീക്ഷ.
ഏതായാലും നോട്ടിസ് കൈപ്പറ്റിയതോടെ ഇനി തങ്ങള്‍ എവിടെ പോകുമെന്ന ആശങ്ക പേറി നടക്കുകയാണ് കുടുംബാംഗങ്ങള്‍. ഇതിനിടെ പ്രതിഷേധവുമായി വിവിധ സംഘടനകളും എത്തിയിട്ടുണ്ട്. ബദല്‍ സംവിധാനം ഒരുക്കി മാത്രമേ ഇവരെ മാറ്റാവു എന്നാണ് സംഘടനകള്‍ വാദിക്കുന്നത്. പേടിയോടെയാണെങ്കിലും തലചായ്ക്കാനുള്ള സൗകര്യം ഇല്ലാതാക്കില്ലെന്നാണ് കുടുംബങ്ങളുടെ നിലപാട്. അതേസമയം, ഇവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികള്‍ നഗരസഭയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഇവരെ ഇറക്കി വിടുകയല്ല പകരം അപകടം ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും കൊച്ചി തഹസില്‍ദാര്‍ കെ.വി ആംബ്രോസ് പറഞ്ഞു. ഇവരെ ലൈഫ് പദ്ധതിയില്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago