HOME
DETAILS
MAL
വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനാവില്ല; വി. മുരളീധരന്‍
backup
May 13 2020 | 08:05 AM
തിരുവനന്തപുരം: പ്രവാസികളെ കൊണ്ടുവരുന്ന രണ്ടാം ഘട്ടത്തില്‍ 39 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 45 സര്‍വീസുകളില്‍ കൂടരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
വിമാന ടിക്കറ്റ് നിരക്കില്‍ കുറവു വരുത്താനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു. ചിലര്‍ക്ക് മാത്രം ഇളവ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അനര്‍ഹരായ ആളുകള്‍ വലിയതോതില്‍ വരുന്നുണ്ടെന്ന പരാതിയില്‍, തെളിവുകള്‍ കിട്ടിയാല്‍ പരിശോധിക്കാമെന്നും എല്ലാവരും നാട്ടിലേക്ക് വരാന്‍ അര്‍ഹതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."