തൊഴിലാളികളുടേയും സ്ഥാപനങ്ങളുടേയും ഇ.പി.എഫ് വിഹിതം: അടുത്ത മൂന്ന് മാസം കൂടി കേന്ദ്ര സര്‍ക്കാര്‍ വഹിക്കും
ന്യൂഡല്‍ഹി: ബിസിനസുകളുടെയും തൊഴിലാളികളുടെയും സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനിന്റെ ഭാഗമായി മൂന്ന് മാസത്തേക്ക് കൂടി ഇ.പി.എഫ് തുക കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
ജീവനക്കാരുടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഇപിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.പുതിയ പ്രഖ്യാപനപ്രകാരം ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ കൂടി ഇ.പി.എഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം തൊഴിലാളികളുടെ 12 ശതമാനവും തൊഴിലുടമയുടെ 12 ശതമാനവുമാണ് സര്‍ക്കാര്‍ വഹിച്ചിരുന്നത്.3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷം തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ പെടാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അതേ സമയം പൊതുമേഖല സ്ഥാപനങ്ങളുടെ പി.എഫ്.വിഹിതം 12 ശതമാനമായി തുടരും.
100 ജീവനക്കാര്‍ വരെ ഉള്ളതും അതില്‍ 90% ജീവനക്കാരും 15,000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്നതുമായ സ്ഥാപനങ്ങളില്‍ ഇ.പി.എഫ്, ഇ.പി.എസ്. വിഹിതങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടക്കുന്ന പദ്ധതിയാണ് ഗരീബ് കല്യാണ്‍ യോജന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."