വൈത്തിരിയിലെ വെടിവയ്പ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിനിടെ
#എ.കെ ഫസലുറഹ്മാന്‍
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പും മാവോയിസ്റ്റുകളുടെ റൂട്ടുമാറ്റവും ഒന്നിച്ചായതിനിടെയാണ് വയനാട് വൈത്തിരിയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റ്- പൊലിസ് ഏറ്റുമുട്ടല്‍ നടന്നത്.
ജനവാസ മേഖലയോടു ചേര്‍ന്ന പതിവു കാട്ടുപാതകള്‍ മാത്രം സ്വീകരിച്ചിരുന്ന മാവോയിസ്റ്റുകളുടെ ചുവടുമാറ്റം ലേക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ആയതിനാല്‍ അധികൃതര്‍ ഏറെ ആശങ്കയിലായിരുന്നു. 2016ല്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് നിലമ്പൂര്‍ വനമേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ വഴികള്‍ കണ്ടെത്താന്‍ മാവോയിസ്റ്റുകള്‍ ആലോചന തുടങ്ങിയത്. മാസങ്ങള്‍ക്കു മുന്‍പുമാത്രമാണ് പുതിയ കാട്ടുപാത കണ്ടെത്തല്‍ വിജയിച്ചത്.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കു കടക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ പുതിയ വഴി കണ്ടെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലെ ഈ മാറ്റം പ്രതിരോധം തീര്‍ക്കാനുള്ള പൊലിസിന്റെ ശ്രമത്തിനും തിരിച്ചടിയായിരുന്നു.
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്കുള്ള പ്രവേശന മാര്‍ഗമായി പോത്തുകല്ല് സ്റ്റേഷന്‍ പരിധിയിലുള്ള പരപ്പന്‍പാറ മലയാണ് നേരത്തെ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ റൂട്ട് അവര്‍ ഉപേക്ഷിച്ചതായി മേഖലയില്‍ സുരക്ഷാചുമതലയുള്ള പൊലിസ് വൃത്തങ്ങള്‍ പറയുന്നു.
ഇതുമാറ്റി വയനാട് ചേരമ്പാടി വഴി കേരള -തമിഴ്‌നാട് അതിര്‍ത്തി പൊലിസ് സ്റ്റേഷനായ വഴിക്കടവ് സ്റ്റേഷന്‍ പരിധിയിലേക്കു പ്രവേശിക്കാനുള്ള പുതിയ മാര്‍ഗമാണ് മാവോയിസ്റ്റുകള്‍ സ്വീകരിച്ചത്. പുതിയ റൂട്ട് കൃത്യമായി കണ്ടെത്താനുള്ള വ്യാപകമായ തിരച്ചില്‍ പ്രത്യേക സായുധ സേനയുടെ നേതൃത്വത്തില്‍ നടന്നുവരികയായിരുന്നു. ചേരമ്പാടി വഴിക്കടവ് റൂട്ട് കണ്ടെത്താനായി തുടര്‍ച്ചയായ കോമ്പിങ് സായുധ സേനയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പു വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മാവോയിസ്റ്റുകള്‍ ഇടപെടാനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് പ്രത്യേക സായുധ സേനയുടെ ഈ നീക്കം.
സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ മൂന്നു ദളങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍, തമിഴ്‌നാട്ടിലെ നീലഗിരി ഉള്‍പ്പെടുന്ന നാടുകാണി, വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനി , പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി എന്നീ ദളങ്ങളാണ് ഉള്ളത്. പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ദളങ്ങളിലെ അംഗബലം കൂട്ടുന്നതിനുള്ള നീക്കം നടക്കുന്നുവെന്ന രഹസ്യവിവരം പെലിസിനു ലഭിച്ചിരുന്നു.
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നത്. ആന്ധ്രയിലെ കൂടുതല്‍ പ്രവര്‍ത്തകര്‍ വയനാട്, നിലമ്പൂര്‍ മേഖലകളിലേക്ക് എത്തിയിട്ടുള്ളതെന്ന സൂചനയില്‍ അന്വേഷണം പുരോഗമിക്കവേയാണ് പുതിയ സംഭവ വികാസങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."