തായ്ലന്ഡില് രാജ്ഞിയെ മത്സരിപ്പിച്ച പാര്‍ട്ടിയുടെ അംഗീകാരം നഷ്ടമായി
ബാങ്കോക്: തായ് രാജ്ഞി ഉപോല്രത്ന രാജകന്യയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച രാജ്യത്തെ പ്രധാന രാഷ്ട്രീയകക്ഷിയായ തായ് രക്ഷാ ചാര്‍ട്ടിന്റെ അംഗീകാരം റദ്ദാക്കി.
പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന കമ്മിഷന്റെ ആവശ്യം രാജ്യത്തെ പരമോന്നത ഭരണഘടനാ കോടതി ശരിവയ്ക്കുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടി നിയമത്തിലെ 92ാം വകുപ്പിന്റെ ലംഘനമാണ് തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടി ലംഘിച്ചതെന്നും ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും കഴിഞ്ഞമാസം കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു. പത്തുവര്‍ഷത്തേക്കാണ് പാര്‍ട്ടിക്കെതിരായ നടപടി. ഈ മാസം 24ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാന രാഷ്ട്രീയ പാര്ട്ടികളിലൊന്നിന് അംഗീകാരം നഷ്ടമായത്.
തായ് രക്ഷാ ചാര്‍ട്ടിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാജ്ഞിയെ പ്രഖ്യാപിച്ചെങ്കിലും രാജാവിന്റെ അഭ്യര്‍ഥന മാനിച്ച് പിന്നീട് രാജ്ഞിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് പാര്‍ട്ടി പിന്നോട്ടു പോയിരുന്നു. ഇതിനു പിന്നാലെ രാജ്ഞിയുടെ സ്ഥാനാര്‍ഥിത്വം കമ്മിഷന് അസാധുവാക്കി. തായ് രാജകുടുംബം രാഷ്ട്രീയത്തിനും മുകളിലാണെന്നും അതിനാല്‍ അവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ സര്‍ക്കാര്‍ പദവികള്‍ വഹിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയായിരുന്നു കമ്മിഷന് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."