HOME
DETAILS

ഹേമന്തിന് പുതുജീവന്‍ നല്‍കിയ പൊലിസ് സുമനസുകള്‍ക്ക് ഒരച്ഛന്റെ നിറഞ്ഞ സ്‌നേഹം

  
backup
June 23 2018 | 08:06 AM

%e0%b4%b9%e0%b5%87%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b2%e0%b5%8d



തൃശൂര്‍ വെസ്റ്റിലെ എ.എസ്.ഐ വി.എ രമേശ്, പൊലിസ് ഉദ്യോഗസ്ഥരായ കെ.കെ സന്തോഷ്, അനില്‍കുമാര്‍, ടി.ഉന്മേഷ് എന്നിവരൂടെ അവസരോചിത ഇടപെടലിലൂടെയാണ് ഒരു കുടുംബത്തിന് താങ്ങായ ഹേമന്തിനെ രക്ഷപ്പെടുത്താനായത്.
പൂങ്കുന്നം റെയില്‍വേ സ്റ്റേഷനടുത്ത് വച്ച് തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ് ഗുരുതര പരുക്കേറ്റു കിടന്ന മകനെ ആശുപത്രിയിലെത്തിച്ച പൊലിസൂകാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അച്ഛന്‍ വി.പി അശോകന്‍ , സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര ജി.എച്ച് തുറന്ന കത്തെഴുതിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
കണ്ണൂര്‍ സ്വദേശിയായ എ.എസ് ഹേമന്ത് (26) എറണാംകുളത്തേയ്ക്ക് ജോലിക്ക് പോകവെ കഴിഞ്ഞ മെയ് 29 ന് രാത്രി 12.10സമയത്താണ് അപകടമുണ്ടായത്.
തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണതൊന്നും ഇപ്പോള്‍ ഹേമന്തിന് ഓര്‍ത്തെടുക്കാനാകുന്നില്ലാ.
എന്നാല്‍ പൊലിസുകാരെത്തി ആശുപത്രിയില്‍ കൊണ്ടുപോയതും, ജീവിതം തിരിച്ചുപിടിച്ചതും എങ്ങനെ മറക്കാനാകുമെന്ന് ഹേമന്ത് പറഞ്ഞു നിര്‍ത്തി. കൊച്ചിയിലെ നവഗതി മറൈന്‍ ഡിസൈന്‍ കണ്‍സ്ട്രക്ഷനില്‍ എന്‍ജിനീയറാണ് ഹേമന്ത്.
ട്രെയിനില്‍ നിന്ന് ഒരാള്‍ വീണിട്ടുണ്ടെന്ന വിവരമറിഞ്ഞയുടന്‍ നൈറ്റ് ഡ്യൂട്ടിക്കാരായ വെസ്റ്റ് പൊലിസ് ടീം ഓടിയെത്തി , ചോരവാര്‍ന്ന് അവശനായി കിടന്നയാളെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പേഴ്‌സിലുള്ള ആധാര്‍ കാര്‍ഡ് കണ്ടെത്തി വിലാസം മനസ്സിലാക്കി പാനൂര്‍ പൊലിസ് സ്റ്റേഷനില്‍ വിവരം നല്‍കിയാണ് ബന്ധുക്കള്‍ക്ക് അപകട വിവരം കൈമാറിയത്.
തൃശൂരുള്ള ഇവരുടെ കുടുംബാംഗങ്ങള്‍ ഓടിയെത്തി തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ തേടുകയും ചെയ്തു.
ഒരുമാസത്തിനകം വലതുകാലിന്റെ പ്രശ്‌നമൊഴിച്ച് പൂര്‍ണ ആരോഗ്യവാനായി ഹേമന്ത് ജീവിതം തിരിച്ചു പിടിച്ചു കഴിഞ്ഞു. ചികിത്സാ സൌകര്യത്തിനായി ഇപ്പോള്‍ കുടുംബം ഗുരുവായൂരിലാണ് താല്‍കാലിക താമസം.
മനുഷ്വത്തിന്റെ മഹനീയ മാതൃകരായ പൊലിസുകാരെ മനം നിറഞ്ഞ് അഭിനന്ദിക്കാനും, കടപ്പാടറിയിയ്ക്കാനുമാണ് പിതാവും റിട്ട. അധ്യാപകന്‍ കൂടിയായ കണ്ണൂര്‍ മൊകേരി അശ്വതി നിവാസ് അശോകന്‍ , കമ്മിഷണര്‍ക്ക് വികാരനിര്‍ഭരമായ കത്തെഴുതിയത്.
കത്ത് കിട്ടിയ ഉടന്‍ സംഭവമന്വേഷിച്ച് മഹനീയ മാതൃക തീര്‍ത്ത പൊലിസുദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വിസ് എന്‍ട്രിയും, പ്രശസ്തി പത്രവും നല്‍കാന്‍ കമ്മിഷണര്‍ ഉത്തരവിട്ടു.
ജില്ലാ പൊലിസിലെ നന്മ നിറഞ്ഞ രക്ഷകരെ അഭിനന്ദിയ്ക്കാനായി ഇരുവരും അടുത്ത് തന്നെ കമ്മിഷണര്‍ ഓഫിസില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago