HOME
DETAILS

വടക്ക് കൈവിടുമ്പോള്‍ വടക്കുകിഴക്ക് പിടിക്കാന്‍ ബി.ജെ.പി

  
backup
March 07 2019 | 19:03 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9f

 


ന്യൂഡല്‍ഹി: അസം ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ദേശീയ രാഷ്ട്രീയ ഭൂപടത്തില്‍ അപ്രധാനമായിരുന്നു അടുത്തകാലം വരെ. എന്നാല്‍ ഹിന്ദി മേഖലയിലെ തിരിച്ചടി മുന്നില്‍ക്കണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബി.ജെ.പി കയറിച്ചെല്ലാന്‍ തുടങ്ങിയതോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ചര്‍ച്ചയാവുന്നത്. എട്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി ആകെയുള്ളത് 25 സീറ്റുകളാണ്. അതില്‍ 14 സീറ്റു വരുന്ന അസമിനെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയാവുക ഏഴു സംസ്ഥാനങ്ങളിലായി വെറും 11 സീറ്റുകള്‍. അരുണാചല്‍ പ്രദേശ്-2, മണിപ്പൂര്‍-2, മേഘാലയ-2, മിസോറാം-1, നാഗാലാന്റ്-1, സിക്കിം-1, ത്രിപുര- 2 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്.


അരുണാചല്‍പ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടക്കും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഓരോ സീറ്റുകള്‍ വീതം പങ്കിട്ടെടുത്തപ്പോള്‍ 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ആകെയുള്ള 60 സീറ്റുകളില്‍ 42 എണ്ണവും നേടിയത്. ബി.ജെ.പിക്കു കിട്ടിയത് 11 സീറ്റുകള്‍. പ്രാദേശിക പാര്‍ട്ടിയായ പി.പി.എ അഞ്ചു സീറ്റുകളും മറ്റുള്ളവര്‍ രണ്ടും നേടി. എന്നാല്‍ 2016 ആയപ്പോള്‍ കാര്യങ്ങളാകെ മാറിമറിഞ്ഞു. പാര്‍ട്ടിക്കുള്ളിലെ കലഹം നബാംതുക്കി സര്‍ക്കാരിനെ താഴെയിറക്കി കാലിഖോപുളിന്റെ നേതൃത്വത്തില്‍ 2016 ഫെബ്രുവരിയില്‍ അധികാരത്തിലേറി. കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ച് അധികാരം വീണ്ടും നേടിയെങ്കിലും നബാംതുക്കിക്ക് പകരം പേമ ഖണ്ഡുവിനെ കൊണ്ടുവന്നു.


ഖണ്ഡു വൈകാതെ കോണ്‍ഗ്രസ് വിട്ട് അധികാരവും ചുമന്ന് ബി.ജെ.പി പാളയത്തിലേക്കു പോയി. ഫലത്തില്‍ ഇപ്പോള്‍ അരുണാചല്‍ ഭരിക്കുന്നത് ഖണ്ഡുവിന്റെ ബി.ജെ.പി സര്‍ക്കാരാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരുണാചല്‍ വെസ്റ്റ് ബി.ജെ.പിയും ഈസ്റ്റ് കോണ്‍ഗ്രസും നേടി. അരുണാചല്‍ വെസ്റ്റില്‍നിന്ന് 1,69,367 വോട്ടു നേടി ജയിച്ച കിരണ്‍റിജിജു ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. അരുണാചല്‍ ഈസ്റ്റില്‍ കോണ്‍ഗ്രസിന്റെ നിനോങ് ഇറിങ്ങും ജയിച്ചു. 46.6 ശതമാനം വോട്ടുകളാണ് സംസ്ഥാനത്ത് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് നേടിയത് 41.6 ശതമാനം വോട്ടുകളും. ത്രിപുരയില്‍ ആകെയുള്ള രണ്ടു സീറ്റുകളിലും വിജയിച്ചത് സി.പി.എമ്മാണ്. ത്രിപുര ഈസ്റ്റില്‍നിന്ന് ജിതേന്ദ്രചൗധരിയും വെസ്റ്റില്‍നിന്ന് ശങ്കര്‍പ്രസാദ് ദത്തയും വിജയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 36 സീറ്റുകള്‍ ബി.ജെ.പിയാണ് നേടിയത്. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി എട്ടു സീറ്റുകള്‍ നേടി. 20 കൊല്ലം തുടര്‍ച്ചയായി ത്രിപുര ഭരിച്ച സി.പി.എമ്മിന് ആകെ കിട്ടിയത് 16 സീറ്റുകള്‍ മാത്രം. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ലോക്‌സഭയില്‍ ആവര്‍ത്തിക്കാന്‍ കരുനീക്കിയിരുന്ന ബി.ജെ.പിക്കു തിരിച്ചടിയായി ഐ.പി.എഫ്.ടി ഇത്തവണ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.


ഔട്ടര്‍ മണിപ്പൂര്‍ ഇന്നര്‍ മണിപ്പൂര്‍ എന്നിങ്ങനെ രണ്ടു സീറ്റുകളാണ് മണിപ്പൂരിലുള്ളത്. കഴിഞ്ഞ തവണ ഔട്ടറില്‍ കോണ്‍ഗ്രസിന്റെ താങ്‌സോ ബയ്റ്റി 38.45 ശതമാനം വോട്ടുവാങ്ങിയും ഇന്നറില്‍ കോണ്‍ഗ്രസിന്റെ തന്നെ തോക്‌ച്ചോം മെയ്‌നിയ 45.58 ശതമാനം വോട്ടു വാങ്ങിയുമാണ് ജയിച്ചത്. സി.പി.ഐ ആയിരുന്നു ഇവിടെ രണ്ടാംസ്ഥാനത്ത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനം 2017ലെ തെരഞ്ഞെടുപ്പിന് ശേഷം ഭരിക്കുന്നത് ബൈറോംസിങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ്.


മേഘാലയയിലെ ഷില്ലോങില്‍നിന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന്റെ വിന്‍സന്റ് പലയും ടുറയില്‍നിന്ന് വിജയിച്ചത് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പി.എ സാങ്മയുമാണ്. മിസോറാമില്‍നിന്ന് വിജയിച്ചത് കോണ്‍ഗ്രസിന്റെ സി.എല്‍ റൗല, നാഗാലാന്റില്‍നിന്ന് വിജയിച്ചത് എന്‍.ഡി.പി.പിയുടെ തോക്കിഹോ യെപ്‌തോമി, സിക്കിമില്‍ നിന്ന് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പ്രേംദാസ് റായിക്കായിരുന്നു വിജയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍.ഡി.എയ്ക്ക് ചുരുങ്ങിയത് 21 സീറ്റുകളെങ്കിലും പിടിക്കാനാണ് ബി.ജെ.പി പദ്ധതി തയാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ പ്രത്യേകിച്ച് പദ്ധതിയൊന്നുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  9 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  9 days ago